1. നമുക്ക് ആവശ്യമുള്ളപ്പോള്‍ ഓഹരിയിലെ നിക്ഷേപം വില്‍ക്കാന്‍ കഴിയില്ല. വിപണിയില്‍ അവസരമുള്ളപ്പോള്‍ മാത്രമേ വില്‍ക്കാന്‍ കഴിയൂ. അല്ലെങ്കില്‍ നഷ്‌ടമുണ്ടാകും
2. ഒരു വര്‍ഷം ഇങ്ങനെ 10-12 അവസരം കിട്ടും. അത് മുതലെടുക്കാന്‍ കഴിഞ്ഞാല്‍ മികച്ച നേട്ടം ലഭിക്കും. ഇത് മുതലെടുക്കാന്‍ നല്ല
10 ഓഹരികള്‍ തെരെഞ്ഞെടുക്കുക. ഇവയുടെ ഇപ്പോഴത്തെ വില മിതമാണോ എന്ന് മനസിലാക്കുക. വളര്‍ച്ചയുള്ള കമ്പനിയാണോ എന്ന് നോക്കുക. ഏതു ഘട്ടത്തില്‍ നിക്ഷേപം നടത്താം എന്ന് മനസിലാക്കുക. കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷത്തെ ഓഹരി വിലയുടെ ചലനം നിരീക്ഷിക്കുക. എന്നിട്ട് നിക്ഷേപ തീരുമാനം എടുക്കുക. ഇന്ത്യയിലെയും ലോകത്തെയും സാമ്പത്തിക സ്ഥിതിഗതികള്‍
നിരീക്ഷിച്ചുകൊണ്ടിരിക്കുക. ആഗോളതലത്തിലുണ്ടായ വാര്‍ത്ത കാരണം ഇന്ത്യന്‍ കമ്പനിയുടെ ഓഹരി വില ഇടിഞ്ഞാല്‍ അത് നിക്ഷേപത്തിന് പറ്റിയ സമയമാണ്. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുക. ഹ്രസ്വകാലത്തേക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എടുത്തുകൊണ്ടിരിക്കുക. വര്‍ഷത്തില്‍ 10-12 തവണ ഇങ്ങനെ വില്‍ക്കാനും വാങ്ങാനും അവസരം ലഭിക്കും. ഡേ ട്രേഡിംഗ് നടത്തണം എന്നല്ല പറയുന്നത്. വില കൂടി നില്‍ക്കുമ്പോള്‍ വിറ്റ് ലാഭം എടുക്കുക. വില കുറയുമ്പോള്‍ വീണ്ടും വാങ്ങുക.
3. ഇനി നിക്ഷേപിച്ചിട്ട് വര്‍ഷങ്ങളോളം അതിലേക്ക് തിരിഞ്ഞ് നോക്കാന്‍ ആഗ്രഹമില്ല എങ്കില്‍ അത്തരം ഓഹരികള്‍ തെരഞ്ഞെടുക്കുക. റിലയന്‍സ്, മാരുതി, എസ്.ബി.റ്റി തുടങ്ങിയവ അത്തരം ഓഹരികളാണ്.
4. ഇന്‍ഫ്രാസ്‌ട്രക്‌ചര്‍, പവര്‍, ഹെല്‍ത്ത് കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് രംഗങ്ങളിലെ നല്ല കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുക. ഉടനെ റിട്ടേണ്‍ കിട്ടില്ല. 5-7 വര്‍ഷങ്ങള്‍ക്കുള്ളില്‍ മികച്ച നേട്ടമുണ്ടാകും. കാരണം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ രംഗങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്.
5. ഇന്‍വെസ്റ്റിംഗും ട്രേഡിഗും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കരുത്. ഒരു ഓഹരിയില്‍ ഇന്‍വെസ്റ്റ് ചെയ്‌താല്‍ സാധാരണ അതിന്റെ വില കൂടിയാല്‍ വില്‍ക്കും. എന്നിട്ട് വേറൊരു ഓഹരി വാങ്ങും. ഇങ്ങനെ വാങ്ങുന്ന ഓഹരിയെക്കുറിച്ച് കാര്യമായി പഠിച്ചിട്ടൊന്നുമുണ്ടാകില്ല. അതിന്റെ വില താഴെപ്പോകും. അങ്ങനെ ചെയ്യരുത്. ഇന്‍വെസ്റ്റ് ചെയ്യാന്‍ വാങ്ങിയ ഓഹരി അവിടെ കിടക്കട്ടെ. ട്രേഡ് ചെയ്യാന്‍ വേണ്ടി വേറെ ഓഹരി വാങ്ങുക. വിറ്റ് ലാഭമെടുക്കണമെന്നുണ്ടെങ്കില്‍ അത് ജാഗ്രതയോടെ ചെയ്യുക.