ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, ഓര്‍ക്കുട്ട്, മൈ സ്‌പേസ്.... സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളെക്കുറിച്ച് ഇപ്പൊ ആര്‍ക്കാ അറിയാത്തെ? പക്ഷെ ഇത്തരം സൈറ്റുകളിലൂടെ പ്രതിമാസം ആയിരങ്ങള്‍ സമ്പാദിക്കാനാകുമെന്ന് എത്ര പേര്‍ക്കറിയാം?
കമ്പനികളെക്കുറിച്ചും അവയുടെ ഉത്പന്നങ്ങള്‍, സേവനങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയെക്കുറിച്ചുമൊക്കെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചാരണം നല്‍കുക വഴി വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കുമൊക്കെ നല്ലൊരു വരുമാന മാര്‍ഗ്ഗമുണ്ടാക്കാം. ദിവസേന രണ്ടോ മൂന്നോ മണിക്കൂര്‍ ചെലവഴിച്ചാല്‍ മതി.
തുടങ്ങാന്‍
സ്വന്തമായി ഒരു കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉള്ള ആര്‍ക്കും ഇത്തരമൊരു ജോലി/ ബിസിനസ് ആരംഭിക്കാവുന്നതേയുള്ളൂ. നല്ല സ്പീഡുള്ള ഇന്റര്‍നെറ്റ് കണക്ഷനും വേണം. ഇവയുണ്ടെങ്കില്‍ വീട്ടിലോ ഹോസ്റ്റലിലോ ഇരുന്നു തന്നെ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സ്‌കില്‍സും അത്യാവശ്യമാണ്. അതായത് ട്വീറ്റ് ചെയ്യാനും ഫേസ്ബുക്കിലും മറ്റും പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാനുമുള്ള അറിവ്.
പ്രവര്‍ത്തനരീതി
ക്ലയന്റിന് വേണ്ടി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ട് തുടങ്ങണം. കമ്പനിയുടെ ഏത് ഉത്പന്നത്തെക്കുറിച്ചാണ് പ്രചരണം നല്‍കേണ്ടത് അവയെക്കുറിച്ച് മനസ്സിലാക്കി ലഘുവിവരണങ്ങള്‍ തയ്യാറാക്കുക. ഇവ ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ ടാര്‍ഗറ്റ് ഓഡിയന്‍സിനിടയില്‍ പോസ്റ്റ് ചെയ്യുക. വിവരണങ്ങള്‍ തയ്യാറാക്കുമ്പോള്‍ കൂടുതല്‍ സേര്‍ച്ച് ചെയ്യാന്‍ സാധ്യതയുള്ള കീവേര്‍ഡുകള്‍ പരമാവധി ഉപയോഗിക്കുക.
നിലവിലുള്ള പരസ്യപ്രചാരണ മാധ്യമങ്ങളില്‍ ഏറ്റവും ഇഫക്ടീവ് ആണ് സോഷ്യല്‍ മീഡിയ. കമ്പനി ഏത് വിഭാഗക്കാരെയാണ് ലക്ഷ്യമിടുന്നത് (ടാര്‍ഗറ്റ് ഓഡിയന്‍സ്) അവരെ എളുപ്പം കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ സഹായിക്കുന്നു. ഇന്ററാക്ടീവ് ആണെന്നതാണ് മറ്റൊരു പ്രത്യേകത. അതിനാല്‍ തന്നെ കമ്പനിയെക്കുറിച്ചും അവയുടെ ഉത്പന്ന - സേവനങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളും റിവ്യുകളുമൊക്കെ പോസ്റ്റ് ചെയ്താല്‍ മാത്രം പോര. ഒരാള്‍ സംശയം ചോദിച്ചാല്‍ അല്ലെങ്കില്‍ അഭിപ്രായം പറഞ്ഞാല്‍ അതിന് വേഗത്തില്‍ മറുപടി നല്‍കാന്‍ ശ്രദ്ധിക്കണം. വിമര്‍ശനങ്ങള്‍ക്കും ഫലപ്രദമായ മറുപടി നല്‍കണം.
വരുമാനം
തുടക്കത്തില്‍ ഒരു ക്ലയന്റില്‍ നിന്ന് പ്രതിമാസം 10,000 രൂപ മുതല്‍ 20,000 രൂപ വരെ ഈടാക്കാം. എന്നാല്‍ ഏതെങ്കിലുമൊരു സോഷ്യല്‍ മീഡിയ സൈറ്റ് വഴി മാത്രം പ്രചാരണം നല്‍കിയാല്‍ മതിയെങ്കില്‍ നിരക്ക് കുറച്ചുകൊടുക്കാവുന്നതാണ്. ഈ രംഗത്ത് സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞാല്‍ ഒരു ക്ലയന്റില്‍ നിന്ന് 50,000 രൂപ വരെ ലഭിക്കും.
Market Watch
Saturday, August 6, 2011
ഒഴിവുവേളകളില്‍ പണമുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയ
6:24 PM
Sebin Santhosh