TOP NEWS

.............

CORPORATE NEWS

............

STOCK MARKET NEWS

...........

IPO NEWS

...........

COMPANY ACQUSITION

................

Market Watch

Friday, January 8, 2010

Harley Davidson ties up with ICICI bank for financing




Harley Davidson India said it has signed a Memorandum of Understanding (MoU) with private lender ICICI Bank for financing its broad spectrum of services, including launches and operations in India.

As per the MoU, the two parties will be involved in consumer financing, dealer financing and providing banking services to Harley Davidson India.

‘We are delighted to partner with ICICI and are confident that our customers will be well served by their pan-India network,’ said Harley Davidson India Managing Director Anoop Prakash.

The Bank will provide finance to the company’s customers starting at 11 per cent for a period of upto five years, with a starting EMI of Rs 12,845 per month for a 2010 XL883 Low Sportstar.

The company also said that all its showrooms will be ready in the country by June this year.

Harley Davidson plans to open dealerships in Delhi, Mumbai, Bangalore, Hyderabad and Chandigarh with the aim of increasing the dealerships to more than 20 in the next five years.

The US-based motorcycle brand will enter into the country with its full range of five motorcycle families, the Sportstar, the Dyna, the VRSC, the Softail and the top-of-the-range Touring series and will launch Twelve models of Harley-Davidson in India.

The bikes are priced in the range of Rs 6.95 lakh and Rs 34.95 lakh ex-showroom.

While bookings begin in April, Harley-Davidson will start delivering the motorcycles from June.

Thursday, January 7, 2010

ലീഡറാകൂ, ബിസിനസിനെ വിജയത്തിലേക്ക്‌ നയിക്കൂ

എങ്ങനെ സ്ഥാപനത്തിലെ ജീവനക്കാരെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച്‌ വായനക്കാരില്‍ നിന്ന്‌ എനിക്ക്‌ നിരവധി കത്തുകള്‍ കിട്ടാറുണ്ട്‌. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തന്നെ ആണിത്‌.
ഇത്തരം വ്യവസായങ്ങളെ എടുത്തു പരിശോധിക്കുകയാണെങ്കില്‍ അതെല്ലാം ഒരൊറ്റ സംരംഭകന്റെ കഴിവിന്റെയും മികവിന്റെയും അടിസ്ഥാനത്തില്‍ മാത്രം തുടങ്ങിയതാണെന്ന്‌ കാണാം. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ കാര്യം എടുക്കൂ. ആയുര്‍വേദത്തിനായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ഒരു ഡോക്‌റ്ററുടെ കഴിവിനെ അടിസ്ഥാനമാക്കി തുടങ്ങിയതാണ്‌ ആ സ്ഥാപനം എന്ന്‌ കാണാം. ഒരു കളര്‍ ലാബിന്റെ കാര്യമെടുത്താലാകട്ടെ അതിനകത്ത്‌ ഇതേ പോലെ ഒരു ഫോട്ടോഗ്രാഫറെ നിങ്ങള്‍ക്ക്‌ കാണാം.
എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ വളര്‍ച്ചാ പാതയില്‍ മുന്നോട്ടുപോകുമ്പോള്‍ കൂടുതല്‍ ആളുകളെ ജോലിക്ക്‌ നിയമിക്കേണ്ടി വരും. എന്നാല്‍ ഇത്തരക്കാരെ ക്കൊണ്ട്‌ ഫലപ്രദമായി പണിയെടുപ്പിക്കുക എന്നത്‌ ഉടമയ്‌ക്ക്‌ എന്നും ഒരു തലവേദന ആയിരിക്കും.
ബിസിനസ്‌ ചെറുതായിരുന്നപ്പോള്‍ എല്ലാം ഉടമയ്‌ക്ക്‌ സ്വയം ചെയ്യാമായിരുന്നു. എന്നാല്‍ ബിസിനസ്‌ വളരുമ്പോള്‍ അങ്ങനെയല്ല സ്ഥിതി. ഇത്തരക്കാരെ കൈകാര്യം ചെയ്യാന്‍ പലര്‍ക്കും കഴിയാത്തത്‌ എന്തുകൊണ്ടാണ്‌? അതിനുള്ള വൈദഗ്‌ധ്യം അവര്‍ക്കില്ല എന്നതുതന്നെ കാരണം. ജോലിക്കാരെ കൈകാര്യം ചെയ്യുന്നതിലല്ല താന്‍ ഏതു ജോലിയാണോ ചെയ്‌തുകൊണ്ടിരുന്നത്‌ ആ വിഷയത്തിലായിരിക്കും ഉടമകള്‍ക്ക്‌ വൈദഗ്‌ധ്യം. എന്നാല്‍ ഇക്കാര്യങ്ങളില്‍ വൈദഗ്‌ധ്യമുള്ള ഒരു ചീഫ്‌ എക്‌സിക്യൂട്ടിവിനെയോ മാനേജരെയോ നിയമിക്കാന്‍ മാത്രം സ്ഥാപനം വളര്‍ന്നിട്ടുമുണ്ടാകില്ല.
ടീം വര്‍ക്കിന്‌ പ്രാധാന്യം
ബ്രഹ്മ ലേണിംഗ്‌ സൊലൂഷന്‍സ്‌ എന്ന പേരില്‍ ഞാന്‍ ഒരു ട്രെയ്‌നിംഗ്‌ ആന്‍ഡ്‌ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്നുണ്ട്‌. ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന `ബിസിനസ്‌ ഇന്‍സൈറ്റ്‌സ്‌' എന്ന ഒരു വിഭാഗം തന്നെ ഈ സ്ഥാപനത്തിലുണ്ട്‌. വിവിധ മേഖലകളിലുള്ള അര്‍പ്പണ മനോഭാവമുള്ള വിദഗ്‌ധരുടെ ഒരു ടീം ആണ്‌ ഇവിടെയുള്ളത്‌. ആയിരക്കണക്കിന്‌ സംരംഭകരെ വിജയത്തിലേക്ക്‌ നയിക്കുക എന്ന ഒറ്റ ലക്ഷ്യമാണ്‌ അവര്‍ക്ക്‌. ഇത്തരം സേവനം തേടി വന്നവര്‍ക്കായി നടത്തിയ സ്‌ട്രാറ്റജി സെഷനില്‍ പങ്കെടുത്ത എനിക്ക്‌ മനസിലായ ഒരു പ്രധാന കാര്യം ഇവരുടെയെല്ലാം പൊതുവായ പ്രശ്‌നം സ്ഥാപനത്തിലെ മനുഷ്യവിഭവശേഷിയെ നയിക്കാനുള്ള സംരംഭകരുടെ കഴിവില്ലായ്‌മയാണ്‌. അതുകൊണ്ടാണ്‌ ധനത്തിന്റെ എല്ലാ വായനക്കാര്‍ക്കും പ്രയോജനപ്പെടാന്‍ വേണ്ടി ഇനിയുള്ള ഏതാനും ലക്കങ്ങളില്‍ ഈ വിഷയത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്‌.
ഏതൊരു സംരംഭകനും തന്റെ സ്ഥാപനത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ നയിക്കണമെങ്കില്‍ സ്ഥാപനത്തിനുള്ളില്‍ ഒരു കര്‍മോന്മുഖമായ ടീമിനെ കെട്ടിപ്പൊക്കുകയും അതിനെ കാര്യക്ഷമമായി നയിക്കുകയും വേണം. ഇന്നത്തെ പരിസ്ഥിതിയില്‍ സ്ഥാപനത്തിന്‌ വേണ്ടത്‌ മാനേജര്‍മാരെയല്ല, ലീഡേഴ്‌സിനെയാണ്‌. ഇന്ന്‌ പലര്‍ക്കും ലീഡര്‍ഷിപ്പിന്റെ അര്‍ത്ഥം ശരിയായി അറിയുക പോലുമില്ല എന്നതാണ്‌ ശരി. കാരണം നമുക്ക്‌ ഏറ്റവും കൂടുതല്‍ പരിചയം ട്രേഡ്‌ യൂണിയന്‍ നേതാക്കന്മാരെയാണ്‌. ട്രേഡ്‌ യൂണിയനുകളില്‍ തൊഴിലാളികളെ പ്രതിനിധീകരിച്ച്‌ നേതാവ്‌ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നു. സത്യത്തില്‍ ട്രേഡ്‌ യൂണിയനുകളില്‍ ശരിയായ നേതാക്കളല്ല ഉള്ളത്‌. മറിച്ച്‌ തൊഴിലാളികളുടെ പ്രതിനിധികളാണ്‌. ചില കമ്പനികളില്‍ ഇത്തരം നേതാക്കള്‍ അഥവ പ്രതിനിധികള്‍ അവിടുത്തെ ജോലിക്കാര്‍ പോലുമായിരിക്കില്ല. മാനേജ്‌മെന്റുമായി തൊഴിലാളികളുടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അവരെ പ്രതിനിധീകരിച്ച്‌ നേതാവ്‌ വരുന്നു എന്നു മാത്രം. ഇത്തരക്കാരൊന്നും നേതാക്കളേ അല്ല. ഒരു യഥാര്‍ത്ഥ നേതാവ്‌ അണികള്‍ക്ക്‌ സ്വന്തം പ്രവര്‍ത്തികൊണ്ട്‌ മാതൃകയാകേണ്ടയാളാണ്‌. മറ്റുള്ളവരെ പലതും ചെയ്യാന്‍ പ്രേരിപ്പിക്കും മുമ്പ്‌ ഒരു യഥാര്‍ത്ഥ നേതാവ്‌ അതെല്ലാം സ്വയം ചെയ്‌തു കാണിക്കും.
അവകാശങ്ങളെക്കുറിച്ച്‌ മാത്രം ബോധം
കേരളത്തില്‍ ജോലിക്കാരെ ഫലപ്രദമായി നയിക്കുന്ന കാര്യത്തിലുള്ള ഒരു പ്രധാന പ്രശ്‌നം ഇവിടെ എല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങളേക്കാള്‍ അവകാശങ്ങളെക്കുറിച്ചാണ്‌ ഏറെ ബോധവാന്മാരെന്നതാണ്‌. കേരളത്തിന്റെയും ഇവിടുത്തെ ബിസിനസിന്റെയും വളര്‍ച്ച മുരടിക്കുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെ. ലോകത്തെ മറ്റേതു തൊഴിലാളികളേക്കാളും അവകാശങ്ങളെക്കുറിച്ച്‌ ബോധവാന്മാരായ തൊഴില്‍ സേനയാണ്‌ കേരളത്തിലേത്‌ എന്ന്‌ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ്‌ യൂണിയന്‍ നേതാക്കളും ഊറ്റം കൊള്ളുന്നു. എന്നാല്‍ പാര്‍ട്ടികളും യൂണിയനുകളും തൊഴിലാളികളെ കടമകളും ഉത്തരവാദിത്തങ്ങളും ബോധ്യമാക്കിക്കൊടുക്കുന്നതില്‍ പരാജയപ്പെടുന്നു. തൊഴിലാളികള്‍ യൂണിയനില്‍ ചേരുന്നതുതന്നെ പണിയെടുക്കാത്തവര്‍ക്കെതിരെ മാനേജ്‌മെന്റ്‌ എടുക്കുന്ന നടപടികളില്‍ നിന്ന്‌ രക്ഷ നേടാന്‍ വേണ്ടിയാണെന്ന്‌ എനിക്ക്‌ തോന്നുന്നു. ലോകം മുഴുവന്‍ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്‌. ഒരിടത്തും ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ല. ലോകത്തെ ഏറ്റവും ബുദ്ധിയും കാര്യക്ഷമതയുമുള്ള ജനത മലയാളികളാണെന്ന്‌ നമ്മള്‍ എപ്പോഴും പറയും. പക്ഷേ കേരളത്തിനു വെളിയില്‍ പോയാലേ നാമത്‌ പുറത്തെടുക്കൂ. കേരളത്തിലെ കാലാവസ്ഥ മോശമായതുകൊണ്ടൊന്നുമല്ല അത്‌. ഗള്‍ഫിലെ മരൂഭൂമിയിലും ഉത്തരേന്ത്യയിലെ കൊടും തണുപ്പിലും മികവ്‌ തെളിയിച്ചവരാണ്‌ മലയാളികള്‍. എന്നിട്ടും ഇവിടെ അവര്‍ കഴിവൊന്നും പുറത്തെടുക്കാത്തതിന്‌ കാരണം ഇവിടെ അവര്‍ക്ക്‌ കൂടുതല്‍ ബോധ്യം അവകാശങ്ങളെക്കുറിച്ചാണ്‌ ചുമതലകളെക്കുറിച്ചല്ല എന്നതാണ്‌. ചുമതലകള്‍ ഭംഗിയായി നിറവേറ്റിയാല്‍ മാത്രമേ അവകാശങ്ങള്‍ക്ക്‌ പ്രസക്തിയുള്ളൂ എന്നത്‌ എന്ന്‌ അവര്‍ മനസിലാക്കുന്നുവോ അന്ന്‌ കേരളത്തിന്റെ ഉല്‍പ്പാദന ക്ഷമത യുടെ കാര്യത്തില്‍ വിസ്‌ഫോടനം തന്നെ നടക്കും. എന്നാല്‍ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം ഇക്കാര്യം മനസിലാക്കിയാല്‍ മാത്രമേ എന്തെങ്കിലും മാറ്റം ഉണ്ടാകൂ.
ചുമതലകള്‍ നിറവേറ്റുക
പണിമുടക്കുകളും ഹര്‍ത്താലുകളുമെല്ലാം ഏതെങ്കിലും തരത്തിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്‌. തന്റെ ചുമതലകള്‍ മറന്നുകൊണ്ട്‌ ഒരു ഡോക്‌റ്റര്‍ക്ക്‌ എങ്ങനെ പണിമുടക്കാന്‍ കഴിയും? ഇടപാടുകാര്‍ക്ക്‌ ആവശ്യത്തിന്‌ പണം നല്‍കാതെ എങ്ങനെ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി പണിമുടക്കാന്‍ ~ഒരു ബാങ്ക്‌ ഉദ്യോഗസ്ഥന്‌ കഴിയും. അവകാശങ്ങള്‍ക്കുവേണ്ടി ആരും പണിമുടക്കരുത്‌ എന്നല്ല ഞാന്‍ പറയുന്നത്‌. പക്ഷേ ചുമതലകള്‍ നിറവേറ്റിയതിനു ശേഷമേ അങ്ങനെ ചെയ്യാവൂ.
അതുകൊണ്ട്‌ ഒരു നേതാവിന്‌ ഉണ്ടാകേണ്ട ആദ്യത്തെ ഗുണം ചുമതലകളെക്കുറിച്ച്‌ പൂര്‍ണമായും ബോധമുണ്ടാകുക എന്നതാണ്‌. അത്‌ നിറവേറ്റിക്കഴിഞ്ഞാല്‍ മാത്രമേ അവകാശങ്ങള്‍ക്ക്‌ അര്‍ഹതയുള്ളൂ എന്ന്‌ മനസിലാക്കുക. ഒരോ മാനേജരും സ്വയം ഇങ്ങനെ ചോദിക്കുക: ഒരു മാനേജര്‍ എന്ന നിലയില്‍ എന്തൊക്കെയാണ്‌ എന്റെ ചുമതലകള്‍? അത്‌ ഞാന്‍ ഭംഗിയായി നിറവേറ്റുന്നുണ്ടോ?ഉണ്ടെങ്കില്‍ അതിനുള്ള ആനുകൂല്യങ്ങള്‍ മാനേജ്‌മെന്റ്‌ എനിക്ക്‌ നല്‍കുന്നുണ്ടോ? നിങ്ങളുടെ ചിന്താ പ്രക്രിയ ഈ രീതിയില്‍ ആക്കുക. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക്‌ മറ്റുള്ളവരുടെ ചിന്താരീതികളെ ഇങ്ങനെ ആക്കാന്‍ കഴിയൂ.
മാനേജ്‌മെന്റും നേതൃത്വവും തമ്മില്‍ ചില പ്രധാന വ്യത്യാസങ്ങളുണ്ട്‌. മാനേജ്‌മെന്റ്‌ എന്നാല്‍ മറ്റുള്ളവരെക്കൊണ്ട്‌ കാര്യങ്ങള്‍ ചെയ്യിക്കുക എന്നാണ്‌. നേതൃത്വം എന്നാല്‍ സ്വയം ചെയ്‌ത്‌ മാതൃക കാട്ടി മറ്റുള്ളവരൈ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ്‌. സ്വയം പഠിച്ചുകൊണ്ട്‌ മറ്റുള്ളവരെ പഠിപ്പിക്കുക എന്നതാണ്‌ ലീഡര്‍ഷിപ്പിന്റെ രീതി. ഇന്നത്തെ കാലത്ത്‌ സമയം ആണ്‌ വിജയത്തിന്റെ നിര്‍ണായക ഘടകം. അതേപോലെ നിര്‍ണായകമായ ഒന്നാണ്‌ നേതൃത്വശേഷി എന്നതും. നയിക്കുക, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കായി വഴിമാറിക്കൊടുക്കുക.
ശരിയായി നയിക്കൂ, കൂടെ നിര്‍ത്തൂ
സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഫലപ്രദമായി നയിക്കാനുള്ള എളുപ്പവഴികളെക്കുറിച്ചാണ്‌ തുടര്‍ന്നുള്ള ലക്കങ്ങളില്‍ നമ്മള്‍ ചര്‍ച്ച ചെയ്യുക. 820 കോടി ഡോളര്‍ വിറ്റുവരവുള്ള ആംവെ കോര്‍പ്പറേഷനുമായി ചേര്‍ന്ന്‌ ഒരു ബിസിനസ്‌ നടത്തുന്ന ആളാണ്‌ ഞാന്‍. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയില്‍ ലീഡര്‍ഷിപ്പ്‌ സ്ഥാനത്തായിരുന്നു ഞാന്‍. എന്നാല്‍ ആംവെയ്‌ക്ക്‌ വേണ്ടി വിപുലമായ ഒരു വിതരണശൃംഖല സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്‌ത അനുഭവ സമ്പത്ത്‌ ലീഡര്‍ഷിപ്പിനെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പത്തെത്തന്നെ മാറ്റി മറിച്ചു. എന്റെ ബിസിനസ്‌ റിസോര്‍ട്ട്‌, ഹോട്ടല്‍, മെന്ററിംഗ്‌ തുടങ്ങിയ മേഖലകളിലേക്ക്‌ ഞാന്‍ വളര്‍ത്തി വലുതാക്കി. ആംവെ ബിസിനസില്‍ നിന്ന്‌ പഠിച്ച ലീഡര്‍ഷിപ്പ്‌ പാഠങ്ങളാണ്‌ ഞാന്‍ ഈ സ്ഥാപനങ്ങളിലെല്ലാം പ്രയോഗിച്ചത്‌. അതെല്ലാം വിജയകരമായിത്തീരുകയും ചെയ്‌തു. കേരളത്തില്‍ ബിസിനസ്‌ ചെയ്യുക ദുഷ്‌കരമാണെന്ന്‌ പറഞ്ഞ്‌ കേള്‍ക്കുമ്പോള്‍ എനിക്ക്‌ വിശ്വസിക്കാന്‍ കഴിയാറില്ല. കാരണം എന്റെ അനുഭവം മറിച്ചാണ്‌. കേരളത്തിലെ തൊഴിലാളികളെയും ജീവനക്കാരെയും ശരിയായി നയിക്കുകയും അവരുടെ അവകാശങ്ങള്‍ എന്താണ്‌ എന്ന്‌ വ്യക്തമാക്കിക്കൊടുക്കുകയും ചുമതലകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ ആ അവകാശങ്ങള്‍ക്ക്‌ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ എന്ന്‌ മനസിലാക്കിക്കൊടുക്കുകയും ചെയ്‌താല്‍ അവരില്‍ നിന്ന്‌ മികച്ച സഹകരണം തന്നെ ലഭിക്കും

ആളുകള്‍ നിങ്ങള്‍ പറയുന്നത്‌ അനുസരിക്കാന്‍ എന്തൊക്കെ ചെയ്യണം?

ലക്ഷപ്രഭു ആകാന് നിങ്ങള്ക്ക് എല്ലാ കഴിവുകളും ഉണ്ടാകണമെന്നില്ല. അത്തരം കഴിവുള്ള ആളുകളെ കണ്ടെത്തിയാല് മതി. പക്ഷേ അവരെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നയിച്ചുകൊണ്ടുപോകാനുള്ള കഴിവ് നിങ്ങള്ക്കുണ്ടായേ പറ്റൂ - ഹെന്റി ഫോര്ഡ്

മറ്റുള്ളവരെ നയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുനിറഞ്ഞ പ്രവൃത്തിയാണെന്ന് ഞാന് എപ്പോഴും കേള്ക്കാറുള്ളതാണ്. പിന്നെ എന്താണ് എളുപ്പമുള്ള വഴി. സംശയമില്ല. മറ്റുള്ളവരെ പിന്തുടരുക എന്നത് തന്നെ! മറ്റുള്ളവരെ പിന്തുടരുക എന്നത് എളുപ്പമുള്ളതാണെങ്കില് എല്ലാവരും ആരെയെങ്കിലുമൊക്കെ പിന്തുടര്ന്നുകൊള്ളുമല്ലോ. എല്ലാവരും ആരെയെങ്കിലും പിന്തുടരാനാണ് ആഗ്രഹിക്കുന്നതെങ്കില് പിന്നെ എങ്ങനെയാണ് അവരെ നയിക്കുക എന്നത് ബുദ്ധിമുട്ടുള്ള പ്രവൃത്തിയാകുന്നത്?
നിങ്ങള് ഒരു ബിസിനസ് നടത്തുമ്പോള് അതില് പ്രവര്ത്തിക്കുന്നവരെല്ലാം നിങ്ങളെ പിന്തുടരും. അവസരം നല്കിയാല് ആരാണ് നേതാവ് അയാളെ എല്ലാവരും പിന്തുടര്ന്നുകൊള്ളും. ബോംബുകള് കുഴിച്ചിട്ടിട്ടുള്ള യുദ്ധഭൂമിയില് കൂടി സുരക്ഷിതമായി നടക്കാന് ആരുടെയെങ്കിലും പിന്നാലെ നടന്നാല് മതി. ഏറ്റവും മുന്നില് നിന്ന് നയിക്കുന്നയാളാണ് ഏറ്റവും വലിയ വെല്ലുവിളി ഏറ്റടുത്തിരിക്കുന്നത് എന്ന് എല്ലാവര്ക്കുമറിയാം. ഓരോ ചുവടും വെയ്ക്കുംമുമ്പ് എല്ലാ വരുംവരായ്കകളെക്കുറിച്ചും അയാള് ആലോചിച്ചിരിക്കും. അങ്ങേയറ്റം ജാഗരൂകനായിരിക്കും അയാള്. പുതിയ ആശയങ്ങള്ക്കും വിവരങ്ങള്ക്കും വേണ്ടി കണ്ണും കാതും കൂര്പ്പിക്കും. എന്തെങ്കിലും നീക്കം പാളിയാല് കുറ്റം മുഴുവന് നേതാവിനായിരിക്കും.
ബിസിനസിലാണ് ഇത്തരം പ്രശ്നങ്ങള് കൂടുതല്. ബിസിനസില് എടുക്കുന്ന ഓരോ തീരുമാനത്തിനും സാമ്പത്തികമായ പ്രത്യാഘാതങ്ങള് ഉണ്ട്. ഏതെങ്കിലും തീരുമാനം പാളിയാല് നേതൃത്വത്തിലുള്ളയാള് ശിക്ഷിക്കപ്പെടും. ഏത് രീതിയില് ചിന്തിച്ചാലും നയിക്കുന്നതിനെക്കാള് എളുപ്പമാണ് പിന്തുടരുന്നതെന്ന് കാണാം.
അങ്ങനെയാണ് കാര്യങ്ങള് എങ്കില് നിങ്ങളുടെ ടീമംഗങ്ങള് നിങ്ങള് പറയുന്ന കാര്യങ്ങള് സ്വീകരിക്കാത്തത്, നിര്ദേശങ്ങള് അനുസരിക്കാത്തത് എന്താണ് എന്ന് നിങ്ങള് ചോദിച്ചേക്കാം. നിങ്ങളുടെ നിര്ദേശങ്ങള് അനുസരിച്ചാല് അവര് ആഗ്രഹിക്കുന്ന തലത്തിലേക്ക് ഉയരാന് പറ്റുമെന്ന വിശ്വാസം അവര്ക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം.
ലക്ഷ്യം എന്തെന്ന് അറിയുക
നേതൃശേഷിയെ സംബന്ധിച്ച സുപ്രധാന നിയമം ഇതാണ്: `ആളുകള് നിങ്ങള് പറയുന്നത് അനുസരിക്കുകയും നിങ്ങളെ പിന്തുടരുകയും ചെയ്യും. പക്ഷേ അവരെ നിങ്ങള് എങ്ങോട്ടാണ് നയിക്കുന്നതെന്ന് അവര്ക്ക് മനസിലായിരിക്കണം'.
കൊച്ചിയില് നിന്ന് ബാംഗ്ലൂരിലേക്ക് നിങ്ങള് ഒരു സൂപ്പര് ലക്ഷ്വറി ബസ് ഓടിക്കുകയാണ് എന്ന് വിചാരിക്കുക. ഏറ്റവും മേന്മയുള്ള ബസാണ് നിങ്ങളുടേത് എങ്കിലും അത് ബാംഗ്ലൂരിലേക്കാണ് പോകുന്നതെന്ന് അറിയാതെ എങ്ങനെയാണ് അതില് ആളുകള് കയറുക? ബാംഗ്ലൂര് എന്ന് എഴുതിയ ബോര്ഡ് മാത്രം കണ്ടിട്ട് ആളുകള് അതില് കയറണമെന്നില്ല. അവര് മറ്റുള്ളവരോട് അതേക്കുറിച്ച് അന്വേഷിച്ചെന്നിരിക്കും. നിങ്ങളോട് തന്നെ ചിലപ്പോള് ഇത്തരം ചോദ്യങ്ങള് ചോദിച്ചേക്കാം: നാളെ എട്ട് മണിക്ക് ഇത് അവിടെ എത്തുമോ? ട്രാഫിക് ബ്ലോക്ക്‌് ഉണ്ടായാലും സമയത്ത് എത്തുമെന്ന് നിങ്ങള്ക്ക് ഉറപ്പുണ്ടോ?
ഇത്തരം ചോദ്യങ്ങള്ക്കെല്ലാം ഉത്തരം നല്കാനുള്ള ക്ഷമ നിങ്ങള് കാട്ടണം. എവിടേക്കാണ് നിങ്ങള് അവരെ കൊണ്ടുപോകുന്നതെന്ന് അറിഞ്ഞാല് മാത്രം പോര അതിനുള്ള കഴിവ് നിങ്ങള്ക്കുണ്ടോ എന്നും അവര് അറിയാന് ശ്രമിക്കും. അതായത് നിങ്ങള് എങ്ങോട്ടാണ് പോകുന്നത്, അതിനിടയിലുണ്ടാകാവുന്ന പ്രശ്നങ്ങള് എന്തൊക്കെയാണ് എന്നൊക്കെ കൃത്യമായി നിങ്ങള് മനസിലാക്കണം. അതിനെയാണ് `വിഷന്' എന്നുപറയുന്നത്. നിങ്ങളുടെ സ്ഥാപനം എങ്ങോട്ടാണ് പോകുന്നതെന്നതിനെക്കുറിച്ച് നിങ്ങള്ക്ക് വ്യക്തമായ ധാരണ ഉണ്ടാകണം. അഞ്ച് വര്ഷത്തിനും 10 വര്ഷത്തിനും ശേഷം സ്ഥാപനം എവിടെ എത്തുമെന്ന് നിങ്ങള് അറിഞ്ഞിരിക്കണം.
കണ്സള്ട്ടിംഗിനായി എന്റെയടുത്ത് എത്തുന്ന പല ബിസിനസുകാരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ``കഴിഞ്ഞ 10 വര്ഷമായി ഞാനൊരു ബിസിനസ് സ്ഥാപനം ലാഭകരമായി നടത്തുകയാണ്. എന്നാല് എന്താണ് കാരണം എന്നറിയില്ല ജോലിക്കാര് അത്രയ്ക്ക് ഊര്ജസ്വലരല്ല. മികച്ച ഫലം നല്കുന്നില്ല. പലരും മടിയന്മാരാണ്. ഞാന് ഒരാഴ്ച മാറി നിന്നാല് ബിസിനസ് കണ്ടമാനം ഇടിയും. എനിക്ക് എങ്ങനെയാണ് ഇവരെ കൂടുതല് ചുമതലാബോധമുള്ളവരാക്കി മാറ്റാന് കഴിയുക? എങ്ങനെയാണ് ദൈനംദിന കാര്യങ്ങളുടെ നോക്കിനടത്തിപ്പില് നിന്ന് മാറി ഫലപ്രദമായ മറ്റു കാര്യങ്ങളില് കൂടുതല് സമയം ചെലവഴിക്കാന് കഴിയുക?''. ഞാന് അവരോട് സാധാരണ ആദ്യം ചോദിക്കുക എന്താണ് നിങ്ങളുടെ ബിസിനസ് ലക്ഷ്യം, അഞ്ചു വര്ഷത്തിനുശേഷം എത്രയായിരിക്കും നിങ്ങളുടെ വിറ്റുവരവ്, എത്ര ജീവനക്കാര് അന്ന് സ്ഥാപനത്തില് ഉണ്ടാകും എന്നൊക്കയാകും. പലര്ക്കും ഇതിനൊന്നും ഉത്തരം തന്നെ ഉണ്ടാകില്ല. ലാഭം ഇപ്പോഴത്തേതിനേക്കാള് മൂന്നിരട്ടി ആയിരിക്കും അഞ്ചുവര്ഷം കഴിയുമ്പോള് എന്നും പക്ഷേ ഇപ്പോഴത്തെ രീതിയില് മുമ്പോട്ടുപോയാല് അത്രയും ഉണ്ടാക്കുക ബുദ്ധിമുട്ടായിരിക്കും എന്നൊക്കെയാകും ചിലര് പറയുക.
വേണം ഒരു `വിഷന്'
ഒരിക്കല് ഒരു യോഗത്തില് ഒരു ബിസിനസുകാരന് എന്താണ് വിഷന് എന്ന് ലളിതമായി പറഞ്ഞു തരാമോ എന്നുചോദിച്ചു. എന്തിനാണ് താങ്കള് ബിസിനസ് നടത്തുന്നതെന്ന മറുചോദ്യം ഞാന് ചോദിച്ചപ്പോള് ബാങ്ക് ലോണ് തിരിച്ചടയ്ക്കാന് എന്നായിരുന്നു ഉത്തരം. അയാള് പറഞ്ഞത് വളരെ ശരിയായിരുന്നു. പലരും ബിസിനസ് നടത്തുന്നത് ബാങ്കില് നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനാണ്. പലതും ബിസിനസ് തുടങ്ങാന് വേണ്ടി എടുത്ത വായ്പയായിരിക്കും. ബാങ്കുകള്ക്കുവേണ്ടിയാണ് പലരും ബിസിനസ് ചെയ്യുന്നത്. ഒരു വായ്പ തിരിച്ചടച്ചാല് ബാങ്ക് അടുത്ത വലിയ വായ്പ നല്കും.
ഇപ്പോള് മുതല് അടുത്ത അഞ്ചുവര്ഷം വരെയുള്ള കാലത്തേക്ക് നിങ്ങളുടെ ബിസിനസിനെ നോക്കികാണാന് നിങ്ങള്ക്ക് കഴിയുമോ? വിപണി വിഹിതം, പുതിയ വിപണി, ജീവനക്കാരുടെ എണ്ണം, സേവന നിലവാരം, ആദായക്ഷമത, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയവയുടെ കാര്യത്തില് നിങ്ങളുടെ സ്ഥാപനം എവിടെ ആയിരിക്കും?
പലരും എന്നോട് പറയാറുണ്ട് ഒരു സ്ഥാപനം തുടങ്ങും മുമ്പ് ഇക്കാര്യങ്ങളിലൊന്നും വ്യക്തത ഉണ്ടാകേണ്ട കാര്യമില്ലെന്ന്. തുടങ്ങിക്കഴിഞ്ഞ് മാത്രമേ അതെല്ലാം മനസിലാകൂ എന്നാണ് അവരുടെ വാദം. അഞ്ചുവര്ഷത്തിനുള്ളില് സംഭവിക്കാവുന്ന കാര്യങ്ങളെല്ലാം മുന്കൂട്ടി കാണാന് കഴിയില്ല എന്നത് ശരി. പക്ഷേ അതേക്കുറിച്ച് ഒരു ധാരണ ഉണ്ടാകുന്നത് നല്ലതല്ലേ?
ബാംഗ്ലൂരിലേക്ക് രാത്രിയാണ് നിങ്ങള് വണ്ടി ഓടിക്കുന്നതെങ്കില് നിങ്ങള്ക്ക് ഹെഡ് ലൈറ്റ് ഓണ് ചെയ്യേണ്ടിവരും. എത്ര ദൂരം നിങ്ങള്ക്ക് കാണാന് കഴിയും? പരമാവധി 100 മീറ്റര് അല്ലേ. നിങ്ങള്ക്ക് ബാംഗ്ലൂര് കാണാനേ കഴിയില്ല. ബാംഗ്ലൂരിന്റെ കാര്യം പോട്ടെ 100 മീറ്ററിനപ്പുറമുള്ള ഒന്നും കാണാന് കഴിയുന്നുണ്ടാവില്ല. എന്നിട്ടും നിങ്ങള് വണ്ടി ഓടിച്ചുകൊണ്ടേയിരിക്കും. കാരണം എങ്ങോട്ടാണ് പോകേണ്ടതെന്നും ഈ റോഡ് നിങ്ങളെ അവിടേക്ക് കൊണ്ടുപോകുമെന്നും നിങ്ങള്ക്ക് ഉറപ്പുണ്ട്. അതില്ലായിരുന്നു എങ്കില് ഓരോ 100 മീറ്റര് കഴിയുമ്പോഴും ഇനി റോഡുണ്ടോ എന്ന് വണ്ടി നിര്ത്തി പരിശോധിച്ചേ മുന്നോട്ടു പോകൂ. പക്ഷേ എങ്ങോട്ടാണ് പോകേണ്ടതെന്നും ഈ റോഡ് നിങ്ങളെ അവിടേക്ക് കൊണ്ടുപോകുമെന്നും ഉറപ്പുണ്ടെങ്കില് വെറുമൊരു പാര്ക്കിംഗ് ലൈറ്റിന്റെ വെളിച്ചത്തിലായാലും നിങ്ങള് മുന്നോട്ടുപോകും.
ബിസിനസിന്റെ കാര്യവും ഇതേപോലെ തന്നെ. അത് തുടങ്ങുമ്പോള് അടുത്ത അഞ്ചുവര്ഷത്തേക്കുള്ള എല്ലാ കാര്യങ്ങളും വ്യക്തമായിരിക്കണമെന്നില്ല. എന്നാല് എവിടേക്കാണ് പോകേണ്ടത് എന്ന് അറിയില്ല എങ്കില് അവിടേക്കുള്ള വഴി എങ്ങനെ തെരഞ്ഞെടുക്കും? ദൈനംദിന കാര്യങ്ങള് ചെയ്യുമ്പോള് മുന്നിലുള്ള ഒരു മാസത്തേക്കുറിച്ചേ നിങ്ങള് ചിന്തിക്കുന്നുണ്ടാകൂ. പക്ഷേ അപ്പോഴും അഞ്ച് വര്ഷത്തിനുശേഷം നിങ്ങള് എവിടെ ആയിരിക്കും എന്ന് നിങ്ങള്ക്ക് അറിയാം. ആ അറിവ് നിങ്ങളെ പ്രചോദിപ്പിക്കും. അത്തരം വിഷന് നിങ്ങള്ക്ക് ഇല്ല എങ്കില് മുന്നോട്ടുള്ള യാത്രയുടെ ഓരോഘട്ടത്തിലും നിങ്ങള്ക്ക് സംശയമായിരിക്കും. അത്തരം സംശയങ്ങള് നിങ്ങളെ എവിടെയും എത്തിക്കില്ല. നിങ്ങള്ക്ക് തന്നെ സംശയമാണെങ്കില് നിങ്ങളെ പിന്തുടരുന്നവര്ക്ക് അതിനേക്കാള് കൂടുതല് സംശയമായിരിക്കും. അവര് പിന്നെ നിങ്ങളെ പിന്തുടരില്ല.

മൊബീല്‍ ഫോണ്‍ ഇനി നിങ്ങളുടെ പേഴ്‌സണല്‍ അസിസ്റ്റന്റ്‌

`കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നല്ലേ മീറ്റിംഗ്‌, ശ്ശെ ഞാനത്‌ മറന്നല്ലോ,' ഒഴിവാക്കാനാകാത്ത ബിസിനസ്‌ മീറ്റിംഗുകളും വ്യക്തിഗത ചടങ്ങുകളുമൊക്കെ മറന്നിട്ട്‌ ഇങ്ങനെ പറയുന്നവര്‍ ധാരാളം. ഇത്തരം കാര്യങ്ങള്‍ മറക്കുന്നത്‌ നമ്മുടെ ബിസിനസിനെ, പ്രൊഫഷനെ എന്തിന്‌ ബന്ധങ്ങളെപ്പോലും ബാധിച്ചേക്കാം. നിങ്ങള്‍ എവിടെപ്പോയാലും അവിടെയെല്ലാം കയ്യില്‍ കരുതുന്ന മൊബീല്‍ ഫോണിലെ ലളിതമായ `റിമൈന്‍ഡര്‍' എന്ന സൗകര്യം ഉപയോഗിച്ചിരുന്നെങ്കില്‍ ഈ മറവി ഒഴിവാക്കാമായിരുന്നു.

റിമൈന്‍ഡര്‍ എടുത്ത്‌ അതില്‍ ഓര്‍മ്മിപ്പിക്കേണ്ട കാര്യം ടൈപ്പ്‌ ചെയ്‌ത്‌ കൊടുത്താല്‍ സമയമാകുമ്പോള്‍ അലാം അടിക്കും. ഒപ്പം ഓര്‍മ്മിക്കേണ്ട കാര്യം സ്‌ക്രീനില്‍ തെളിയും. തികച്ചും ലളിതമായ ഈ സംവിധാനം ഇപ്പോള്‍ ഇറങ്ങുന്ന എല്ലാ മൊബീലിലുമുണ്ട്‌. മിക്കവര്‍ക്കും ഇത്‌ അറിയുകയും ചെയ്യാം. എന്നാല്‍ ഇത്‌ മാത്രമല്ല, സമാനമായ ലളിതമായ സംവിധാനങ്ങള്‍ പോലും നിത്യജീവിത്തില്‍ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വളരെ കുറവാണ്‌. എന്നാല്‍ ഇതുപോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ എല്ലാകാര്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന, ജീവിതത്തിലെ ഏറ്റവും മികച്ച സന്തതസഹചാരിയാകും നിങ്ങളുടെ കൈയിലിരിക്കുന്ന മൊബീല്‍ ഫോണ്‍.

ഫോണ്‍ വിളിക്കുക, കോളുകള്‍ സ്വീകരിക്കുക എന്നതിനപ്പുറം ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ്‌ എന്ന നിലയിലേക്ക്‌ മൊബീല്‍ ഫോണുകള്‍ മാറിക്കഴിഞ്ഞു. രാവിലെ വിളിച്ചെഴുന്നേല്‍പ്പിക്കാനുള്ള അലാമില്‍ നിന്ന്‌ തുടങ്ങി ലോകത്തിന്റെ ഏത്‌ കോണില്‍ പോയാലും വഴികാണിച്ച്‌ തരുന്ന സഹയാത്രികന്‍ എന്ന നിലയിലെത്തി നില്‍ക്കുന്നു മൊബീല്‍ ഫോണിന്റെ വൈവിധ്യമാര്‍ന്ന ജോലികള്‍.

സമയബന്ധിതമായി എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാനും ചെയ്യേണ്ട കാര്യങ്ങള്‍ അതിന്റെ സമയത്ത്‌ ചെയ്യാനും അപ്പോയ്‌ന്‍മെന്റുകള്‍ ഓര്‍മ്മിപ്പിക്കാനും ഒരു പേഴ്‌സണല്‍ സെക്രട്ടറി എങ്ങനെ പ്രയോജനപ്പെടുന്നോ അതുപോലെ മൊബീല്‍ ഫോണിനെ ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ.

മൊബീലിലെ ഓര്‍ഗനൈസറുകളിലുള്ള കലണ്ടര്‍, അലാം, ടാസ്‌ക്‌ മാനേജര്‍, നോട്ട്‌സ്‌ എന്നീ സൗകര്യങ്ങള്‍ വഴി നിങ്ങളുടെ ജോലിയുടെ പകുതി സങ്കീര്‍ണ്ണതകള്‍ കുറയ്‌ക്കാനാകും. അതുവഴി പ്രൊഫഷണലിസം കാത്തുസൂക്ഷിക്കാനും കഴിയും.

ഒട്ടുമിക്ക ഫോണുകളിലുമുള്ള കലണ്ടര്‍ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ തന്നെ നിങ്ങളുടെ വ്യക്തിഗത ജീവിതവും പ്രൊഫഷണല്‍ ജീവിതവും കൂടുതല്‍ ചിട്ടയാക്കാന്‍ കഴിയും. കലണ്ടറിലെ ദിവസവും സമയവും തെരഞ്ഞെടുത്ത ശേഷം പുതിയ അപ്പോയ്‌മെന്റുകളോ മീറ്റിംഗുകളോ രേഖപ്പെടുത്താം. എല്ലാ ദിവസമോ ആഴ്‌ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ആവര്‍ത്തിക്കുന്ന മീറ്റിംഗുകളോ ഇവന്റുകളോ ഒക്കെ ഇപ്രകാരം സെറ്റ്‌ ചെയ്യാം.

സ്‌മാര്‍ട്ടാകാന്‍ കലണ്ടറുകള്‍
കലണ്ടറില്‍ ഒരു പടി കൂടി കടന്നാല്‍ കംപ്യുട്ടറിലുള്ള ഡെസ്‌ക്‌ടോപ്പ്‌ കലണ്ടര്‍ ഇന്റര്‍നെറ്റിലെ ഗൂഗിള്‍ കലണ്ടര്‍ പോലെയുള്ള തേര്‍ഡ്‌ പാര്‍ട്ടി കലണ്ടറുകളുമായി `സിംക്രണൈസ്‌' ചെയ്യാനുള്ള സൗകര്യം മുന്തിയ ഹാന്‍ഡ്‌സെറ്റുകള്‍ തരുന്നുണ്ട്‌. ഇതിലൂടെ മൊബീലിലെയും കംപ്യൂട്ടറിലെയും ഇവന്റുകളും മറ്റും പരസ്‌പരം അപ്‌ഡേറ്റ്‌ ചെയ്യപ്പെടുന്നു. അതുകൊണ്ട്‌ തന്നെ ഓഫീസിലിരുന്ന്‌ നിങ്ങളുടെ ജീവനക്കാര്‍ തയ്യാറാക്കുന്ന കലണ്ടര്‍ ഇവന്റുകള്‍ നിമിഷങ്ങള്‍ക്കകം ഹാന്‍ഡ്‌സെറ്റിലും അപ്‌ഡേറ്റ്‌ ചെയ്യപ്പെടുന്നു. മിക്കവാറും യാത്രകളിലായിരിക്കുന്ന എക്‌സിക്യൂട്ടിവുകള്‍ക്കും ബിസിനസുകാര്‍ക്കും ഇതൊരു അനുഗ്രമാണ്‌.

കൃത്യസമയത്ത്‌ ചെയ്‌തുതീര്‍ക്കേണ്ട ജോലികളാണ്‌ മൊബീല്‍ ഫോണിലെ ടാസ്‌ക്‌ മാനേജര്‍ ഉപയോഗിച്ച്‌ കൈകാര്യം ചെയ്യാവുന്നത്‌. കൃത്യസമയത്ത്‌ ഫോണ്‍ ചെയ്യുക, മെയ്‌ലുകള്‍ അയക്കുക തുടങ്ങിയ ജോലികള്‍ ടാസ്‌ക്‌ മാനേജറെ ഏല്‍പ്പിച്ചാല്‍ അത്‌ നമ്മെ കൃത്യസമയമാകുമ്പോള്‍ ഓര്‍മ്മിപ്പിക്കും. ഒരു കോള്‍ വിളിക്കുന്നതില്‍ പോലും കൃത്യസമയം പാലിക്കുന്നത്‌ ജോലിയോ പ്രായമോ എന്തുമായിക്കൊള്ളട്ടെ നിങ്ങള്‍ സ്‌മാര്‍ട്ടാണെന്ന തോന്നല്‍ മറ്റുള്ളവരിലുണ്ടാക്കും.

ഫോണ്‍ വിളി കഴിഞ്ഞാല്‍ പിന്നെ എല്ലാവരും മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ അലാമിനുവേണ്ടിയാണത്രെ. എസ്‌.എം.എസ്‌ ചെയ്യാന്‍ പഠിക്കാത്തവരും അലാം എങ്ങനെ സെറ്റ്‌ ചെയ്യാമെന്ന്‌ കൃത്യമായി പഠിക്കുന്നു. അത്ര സാങ്കേതിപരിജ്ഞാനമില്ലത്തരില്‍ പലരും മൊബീല്‍ വാങ്ങുമ്പോള്‍ തന്നെ അലാം എങ്ങനെ സെറ്റ്‌ ചെയ്യാം എന്ന്‌ ചോദിച്ച്‌ പഠിക്കുന്നുവെന്ന്‌ വില്‍പ്പനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

എസ്‌.എം.എസ്‌ സൗകര്യം കേരളത്തിലെ 40 ശതമാനം പേരും ഉപയോഗിക്കുന്നില്ലത്രെ. എന്നാല്‍ നാം വിളിക്കുന്നയാള്‍ പരിധിക്ക്‌ പുറത്താണെങ്കിലോ മൊബീല്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തിരിക്കുകയാണെങ്കിലോ എന്തെങ്കിലും അത്യാവശ്യകാര്യം അറിയിക്കാനുണ്ടെങ്കില്‍ എസ്‌.എം.എസ്‌ അയക്കുക. പരിധിയിലെത്തുമ്പോള്‍ അയാള്‍ക്ക്‌ മെസേജ്‌ സ്വീകരിക്കാനാകും.

കാമറ ഫോണുകള്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും കാമറസൗകര്യം ഉപയോഗിക്കുന്നുണ്ട്‌. എന്നാല്‍ വീഡിയോ റെക്കോര്‍ഡിംഗ്‌ നടത്തുന്നവരുടെ എണ്ണം കുറവാണ്‌. പക്ഷേ അത്യാവശ്യമുള്ള ഒരു ബിസിനസ്‌ പ്രസന്റേഷനിലോ മറ്റോ വീഡിയോ റെക്കോഡിംഗ്‌ പ്രയോജനം ചെയ്യും.
സെമിനാറുകളില്‍ പങ്കെടുക്കുമ്പോള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക്‌ ഇനി സ്‌മാര്‍ട്ടായി മൊബീലില്‍ നോട്ടെഴുതാം. ഇതിനായി ഫോണിന്റെ ഓര്‍ഗനൈസറിലുള്ള നോട്ട്‌സ്‌ എന്ന ടൂളെടുക്കുക. ബിസിനസ്‌ മീറ്റിംഗുകളില്‍ നിന്ന്‌ ലഭിക്കുന്ന പ്രധാന കാര്യങ്ങള്‍ മാത്രമല്ല, യാത്ര ചെയ്യുമ്പോള്‍ മനസിലേക്ക്‌ വരുന്ന മികച്ച ആശയങ്ങള്‍ പോലും നോട്ട്‌സില്‍ കുത്തിക്കുറിക്കാം. തിരിച്ച്‌ വീട്ടിലെത്തുമ്പോള്‍ അത്‌ കൃത്യമായി കംപ്യൂട്ടറിലേക്ക്‌ മാറ്റൂ. ടൈറ്റിലുകള്‍ കൊടുത്ത്‌ ഓരോന്നും പ്രത്യേകമായി സൂക്ഷിച്ചാല്‍ അവയൊക്കെ ഏതു മാനേജ്‌മെന്റ്‌ ഗ്രന്ഥത്തില്‍ നിന്ന്‌ ലഭിക്കുന്നതിലും അമൂല്യമായ അറിവുകളായിരിക്കും.

ഫോണിലെടുത്ത ഫോട്ടോയും റെക്കോര്‍ഡ്‌ ചെയ്‌ത കാര്യങ്ങളുമൊക്കെ മൊബീലിന്റെ യു.എസ്‌.ബി കോഡ്‌ വഴി കംപ്യൂട്ടറില്‍ അപ്‌ലോഡ്‌ ചെയ്യാം. മെമ്മറി കാര്‍ഡ്‌ വഴിയും ചിത്രങ്ങളും മറ്റും അപ്‌ലോഡ്‌ ചെയ്യാനാകും.

ബ്ലൂടൂത്ത്‌ സൗകര്യമുള്ള ഫോണും ലാപ്പ്‌ടോപ്പുമാണെങ്കില്‍ ബ്ലൂടൂത്ത്‌ വഴിയും ഇവ കംപ്യൂട്ടറിലാക്കി സൂക്ഷിക്കാം. ബ്ലൂടൂത്ത്‌ വഴിയോ എം.എം.എസ്‌ വഴിയോ ചിത്രങ്ങളും റെക്കോര്‍ഡിംഗുമൊക്കെ മറ്റുള്ളവരുടെ ഫോണിലേക്ക്‌ അയച്ചുകൊടുക്കുകയുമാകാം. ബ്ലൂടൂത്ത്‌ വഴി ചിത്രങ്ങളും മറ്റും കൈമാറുന്നതിന്‌ ഫോണുകള്‍ അല്ലെങ്കില്‍ ഫോണും ബ്ലൂടൂത്ത്‌ സൗകര്യമുള്ള കംപ്യൂട്ടറും തമ്മില്‍ 10 മീറ്ററില്‍ കൂടുതല്‍ അകലമുണ്ടാകാന്‍ പാടില്ല. 100 മീറ്ററുകള്‍ വരെ ബ്ലൂടൂത്ത്‌ കണക്‌റ്റിവിറ്റി ലഭിക്കുന്ന ഫോണുകള്‍ വിപണിയിലിറങ്ങിയിട്ടുണ്ട്‌.

മൂല്യവര്‍ധിത സേവനങ്ങള്‍
നിരവധി മൂല്യവര്‍ധിത സേവനങ്ങള്‍ മൊബീല്‍ കമ്പനി ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്നുണ്ട്‌. മൂല്യവര്‍ധിത സേവനങ്ങളുടെ പ്രധാന ആരാധകര്‍ യുവാക്കള്‍ തന്നെയാണ്‌. മൊബീല്‍ കമ്പനികളുടെ വരുമാനത്തിന്റെ പത്തുശതമാനവും മൂല്യവര്‍ധിത സേവനങ്ങളില്‍ നിന്നാണ്‌.

കോളര്‍ ടൂണുകളാണ്‌ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന മൂല്യവര്‍ധിത സേവനം. വിളിക്കുന്നയാളെ ആകര്‍ഷകമായ ഗാനങ്ങള്‍ കേള്‍പ്പിക്കാനുള്ള അവസരം പ്രായഭേദമന്യേ ഭൂരിഭാഗം ഉപഭോക്താക്കളും ഇന്ന്‌ ഉപയോഗിക്കുന്നുണ്ട്‌. ഇവയുടെ മാസവാടക ശരാശരി 30 രൂപയാണ്‌.

മിസ്‌ഡ്‌ കോള്‍ അലേര്‍ട്ടാണ്‌ മറ്റൊരു ജനപ്രിയ സേവനം. നാം പരിധിക്ക്‌ പുറത്തായിരിക്കുമ്പോഴും മൊബീല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തിരിക്കുമ്പോഴും ആ സമയത്ത്‌ ആരെങ്കിലും വിളിച്ചാല്‍ പിന്നീട്‌ ഫോണ്‍ കവറേജ്‌ ഏരിയയിലാകുമ്പോള്‍ വിളിച്ചയാളുടെ നമ്പര്‍ മെസേജ്‌ ആയി ലഭിക്കും. ഇതിലേക്ക്‌ തിരിച്ച്‌ വിളിച്ചാല്‍ മതിയാകും. ഒരു കോള്‍ പോലും നിങ്ങള്‍ക്ക്‌ നഷ്‌ടപ്പെടില്ലെന്നതാണ്‌ ഇതിന്റെ പ്രത്യേകത.

മിസ്‌ഡ്‌ കോള്‍ അലേര്‍ട്ടിന്റെ ഒരു പടി കൂടി കടന്ന സേവനമാണ്‌ റിവേഴ്‌സ്‌ കോള്‍ അലേര്‍ട്ട്‌. നാം വിളിക്കുമ്പോള്‍ ഒരാള്‍ പരിധിക്ക്‌ പുറത്താണെന്നിരിക്കട്ടെ. അയാള്‍ കവറേജ്‌ ഏരിയയിലെത്തുമ്പോള്‍ അതറിയിച്ചുകൊണ്ട്‌ നമുക്ക്‌ മെസേജ്‌ വരുന്നു. അപ്പോള്‍ നമുക്കയാളെ വിളിക്കാം. ഇതിനായി നാം വിളിക്കുന്നയാള്‍ റിവേഴ്‌സ്‌ കോള്‍ അലേര്‍ട്ട്‌ സേവനത്തിന്റെ വരിക്കാരനായിരിക്കണം.

കോള്‍ എടുക്കാന്‍ പറ്റിയില്ലെങ്കില്‍ വിളിക്കുന്നയാളുടെ ആവശ്യം റെക്കോര്‍ഡ്‌ ചെയ്‌തിടാവുന്ന സേവനമാണ്‌ വോയ്‌സ്‌ മെയ്‌ല്‍ . ദിവസേനയുള്ള ന്യൂസ്‌, ഹൊറസ്‌കോപ്പ്‌, ഹെല്‍ത്ത്‌, സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ തുടങ്ങിയ ഒട്ടനവധി അലേര്‍ട്ടുകള്‍ നിശ്ചിത മാസവാടകയില്‍ കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. അവനവന്റെ താല്‍പ്പര്യമനുസരിച്ച്‌ അവയുടെ വരിക്കാരാകാം. മറ്റൊരു ജനപ്രിയ സേവനമായ റിയാലിറ്റി ഷോകളിലേക്കുള്ള എസ്‌.എം.എസ്‌ മൊബീല്‍ കമ്പനികളുടെ വലിയൊരു വരുമാനമാര്‍ഗം കൂടിയാണ്‌. ഒരു എസ്‌.എം.എസിന്‌ മൂന്ന്‌ രൂപയാണ്‌ ഇതിന്റെ ശരാശരി നിരക്ക്‌.

ഇഷ്‌ടമുള്ള ടെലിവിഷന്‍ പരിപാടികള്‍ ആസ്വദിക്കാനോ വാര്‍ത്തകള്‍ അറിയാനോ ഉള്ള സൗകര്യം എല്ലാ ഓപ്പറേറ്റര്‍മാരും ഒരുക്കുന്നുണ്ട്‌. മിനിറ്റിനാണ്‌ ഇതില്‍ ചാര്‍ജ്‌ ഈടാക്കുന്നത്‌. ഫോണില്‍ പത്രങ്ങള്‍ വായിക്കാനുമുള്ള സൗകര്യമുണ്ട്‌. പക്ഷെ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്ന്‌ സേവനദാതാക്കള്‍ തന്നെ പറയുന്നു. മുന്തിയ ഫോണുകള്‍ മാത്രമേ ഇത്തരം സേവനങ്ങള്‍ സപ്പോര്‍ട്ട്‌ ചെയ്യുന്നുള്ളു.

ലാപ്പ്‌ടോപ്പിനെ വെല്ലുവിളിച്ച്‌ ബ്ലാക്ക്‌ബെറി
ടെലി കമ്യുണിക്കേഷന്‍ രംഗത്ത്‌ വിപ്ലവം തന്നെ സൃഷ്‌ടിക്കാന്‍ ബ്ലാക്ക്‌ബെറിക്ക്‌ കഴിഞ്ഞു. ഇ-മെയ്‌ല്‍ അയക്കല്‍ മുതല്‍ പ്രൊജക്‌റ്ററുമായി കണക്‌റ്റ്‌ ചെയ്‌ത്‌ ബിസിനസ്‌ പ്രസന്റേഷന്‍ വരെ നടത്താന്‍ കഴിയുന്ന ബ്ലാക്ക്‌ബെറിയെ മാറ്റിനിറുത്തി മറ്റൊരു പകരക്കാരനെക്കുറിച്ച്‌ ചിന്തിക്കാന്‍ മിക്ക ഉന്നത എക്‌സിക്യൂട്ടിവുകള്‍ക്കും ഇപ്പോള്‍ കഴിയില്ല.

``വളരെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുള്ള മെയ്‌ലുകള്‍ കാത്തിരിക്കുമ്പോഴാണ്‌ എന്റെ ബ്ലാക്ക്‌ബെറി യാത്രക്കിടയില്‍ നഷ്‌ടപ്പെടുന്നത്‌. എന്തുചെയ്യണമെന്ന്‌ അറിയാത്ത അവസ്ഥ. അക്ഷരാര്‍ത്ഥത്തില്‍ ഒരു പത്തുവയസുകാരന്റെ അവസ്ഥയില്‍ ഞാനെത്തി. കയ്യില്‍ പിന്നെയുള്ളത്‌ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ഫോണ്‍. ഭാഗ്യത്തിന്‌ അതില്‍ ഓഫീസ്‌ നമ്പര്‍ സേവ്‌ ചെയ്‌തിട്ടുണ്ടായിരുന്നു. അതില്‍ വിളിച്ച്‌ ഞാന്‍ ഇ-മെയ്‌ലുകള്‍ വായിച്ചു കേട്ട്‌ അതിനുള്ള മറുപടി പറഞ്ഞ്‌ കൊടുത്തു. രണ്ട്‌ ദിവസത്തിനുശേഷം തിരികെ ഓഫീസിലെത്തി മറ്റൊന്ന്‌ തരപ്പെടുത്തിയപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌,'' ഒരു പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ സാരഥി തന്റെ കൈയില്‍ നിന്ന്‌ ബ്ലാക്ക്‌ബെറി നഷ്‌ടപ്പെട്ടപ്പോഴുണ്ടായ അവസ്ഥ പങ്കുവെക്കുന്നു.

ഉയര്‍ന്ന എക്‌സിക്യൂട്ടിവുകളില്‍ ഇന്ന്‌ ബ്ലാക്ക്‌ബെറി ഫോണ്‍ കൂടുതല്‍ ജനകീയമായിക്കഴിഞ്ഞു. മിക്ക മിഡില്‍ ലെവല്‍ മാനേജര്‍മാരുടെ കയ്യിലും ഇന്ന്‌ ബ്ലാക്ക്‌ബെറി കാണാം.
എപ്പോഴും ഓണ്‍ലൈനായിരിക്കേണ്ടവര്‍ക്കും ഇ-മെയ്‌ലുകള്‍ ഇടക്കിടക്ക്‌ പരിശോധിച്ച്‌ മറുപടി അയക്കേണ്ടവര്‍ക്കും ഏറ്റവും അനുയോജ്യം ബ്ലാക്ക്‌ബെറി തന്നെ.

പുഷ്‌ ഇ-മെയ്‌ല്‍, ഇന്‍സ്റ്റന്റ്‌ മെസഞ്ചര്‍, ജി.പി.എസ്‌ എനേബിള്‍ഡ്‌ മാപ്പുകള്‍, പേഴ്‌സണല്‍ മാനേജര്‍, ഗെയിംസ്‌, മ്യൂസിക്‌ ആന്‍ഡ്‌ വീഡിയോ പ്ലെയര്‍, ഇന്റര്‍നെറ്റ്‌ ബ്രൗസിംഗ്‌, സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ തുടങ്ങിയ ഒട്ടനവധി പുതുതലമുറ സേവനങ്ങള്‍ ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.
ബി.എസ്‌.എന്‍.എല്‍, റിലയന്‍സ്‌, വോഡഫോണ്‍, എയര്‍ടെല്‍, ടാറ്റ ഇന്‍ഡികോം തുടങ്ങിയ കമ്പനികളാണ്‌ ഇന്ത്യയില്‍ ബ്ലാക്ക്‌ബെറി സേവനം ലഭ്യമാക്കുന്നത്‌. ഉപയോഗത്തിനനുസരിച്ച്‌ ബില്ലടക്കേണ്ട പ്ലാന്‍ മുതല്‍ പരിധിയില്ലാത്ത ഉപയോഗം സാധ്യമാക്കുന്ന പ്ലാനുകള്‍ വരെ ലഭ്യമാണ്‌. കൂടുതല്‍ ഉപയോഗമുള്ളവര്‍ക്ക്‌ അണ്‍ലിമിറ്റഡ്‌ പ്ലാനുകളാണ്‌ അനുയോജ്യം.

കോണ്ടാക്‌റ്റുകള്‍ സൂക്ഷിക്കാം,
നൂറുകണക്കിന്‌ നമ്പറുകള്‍ നിങ്ങള്‍ ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടാകും. ഓരോ കോണ്ടാക്‌റ്റും ഓരോ ബന്ധങ്ങളാണ്‌. എന്നാല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാലോ അതിന്‌ തകരാര്‍ സംഭവിച്ചാലോ എന്ത്‌ ചെയ്യും? സാധാരണ രീതിയില്‍ നമ്പറുകള്‍ മുഴുവന്‍ നഷ്‌ടപ്പെടും. തീരാത്ത നഷ്‌ടമായിരിക്കും അതിലൂടെ സംഭവിക്കുക.

യു.എസ്‌.ബി കോഡ്‌ വഴി കണക്‌റ്റ്‌ ചെയ്‌ത്‌ കംപ്യൂട്ടറില്‍ നമ്പറുകളുടെയെല്ലാം ബാക്കപ്പ്‌ എടുത്തുവെക്കാം. അല്ലെങ്കില്‍ കുറഞ്ഞവിലയില്‍(ശരാശരി 500 രൂപ) സിം കാര്‍ഡ്‌ റീഡറുകള്‍ വിപണിയില്‍ ലഭ്യമാണ്‌. സിം കാര്‍ഡ്‌ ഇതിനുള്ളിലിട്ട്‌ കംപ്യൂട്ടറിലേക്ക്‌ കണക്‌റ്റ്‌ ചെയ്‌താല്‍ സിമ്മിലെ കോണ്ടാക്‌റ്റ്‌ നമ്പറുകള്‍ മാത്രമല്ല മറ്റു വിവരങ്ങളുടെയെല്ലാം ബാക്കപ്പ്‌ എടുക്കാം. എല്ലാത്തിന്റെയും പ്രിന്റൗട്ട്‌ എടുത്ത്‌ സൂക്ഷിക്കുകയുമാകാം. മാസത്തിലൊരിക്കലോ മറ്റ്‌ ബാക്കപ്പ്‌ എടുത്തിരിക്കുന്ന കോണ്ടാക്‌റ്റ്‌ നമ്പറുകള്‍ അപ്‌ഡേറ്റ്‌ ചെയ്യണം.

ബാക്കപ്പ്‌ എടുക്കാന്‍ മടിയാണെങ്കില്‍ സി.ഡി.എം.എ സേവനം നല്‍കുന്ന ചില സേവനദാതാക്കള്‍ ബാക്കപ്പ്‌ സൗകര്യം നല്‍കുന്നുണ്ട്‌


From Dhanam Magazine

Great B Newz

Great B Newz is a news provider. Nothing more to be explained.