Market Watch

Thursday, January 7, 2010

ആളുകള്‍ നിങ്ങള്‍ പറയുന്നത്‌ അനുസരിക്കാന്‍ എന്തൊക്കെ ചെയ്യണം?

ലക്ഷപ്രഭു ആകാന് നിങ്ങള്ക്ക് എല്ലാ കഴിവുകളും ഉണ്ടാകണമെന്നില്ല. അത്തരം കഴിവുള്ള ആളുകളെ കണ്ടെത്തിയാല് മതി. പക്ഷേ അവരെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നയിച്ചുകൊണ്ടുപോകാനുള്ള കഴിവ് നിങ്ങള്ക്കുണ്ടായേ പറ്റൂ - ഹെന്റി ഫോര്ഡ്

മറ്റുള്ളവരെ നയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുനിറഞ്ഞ പ്രവൃത്തിയാണെന്ന് ഞാന് എപ്പോഴും കേള്ക്കാറുള്ളതാണ്. പിന്നെ എന്താണ് എളുപ്പമുള്ള വഴി. സംശയമില്ല. മറ്റുള്ളവരെ പിന്തുടരുക എന്നത് തന്നെ! മറ്റുള്ളവരെ പിന്തുടരുക എന്നത് എളുപ്പമുള്ളതാണെങ്കില് എല്ലാവരും ആരെയെങ്കിലുമൊക്കെ പിന്തുടര്ന്നുകൊള്ളുമല്ലോ. എല്ലാവരും ആരെയെങ്കിലും പിന്തുടരാനാണ് ആഗ്രഹിക്കുന്നതെങ്കില് പിന്നെ എങ്ങനെയാണ് അവരെ നയിക്കുക എന്നത് ബുദ്ധിമുട്ടുള്ള പ്രവൃത്തിയാകുന്നത്?
നിങ്ങള് ഒരു ബിസിനസ് നടത്തുമ്പോള് അതില് പ്രവര്ത്തിക്കുന്നവരെല്ലാം നിങ്ങളെ പിന്തുടരും. അവസരം നല്കിയാല് ആരാണ് നേതാവ് അയാളെ എല്ലാവരും പിന്തുടര്ന്നുകൊള്ളും. ബോംബുകള് കുഴിച്ചിട്ടിട്ടുള്ള യുദ്ധഭൂമിയില് കൂടി സുരക്ഷിതമായി നടക്കാന് ആരുടെയെങ്കിലും പിന്നാലെ നടന്നാല് മതി. ഏറ്റവും മുന്നില് നിന്ന് നയിക്കുന്നയാളാണ് ഏറ്റവും വലിയ വെല്ലുവിളി ഏറ്റടുത്തിരിക്കുന്നത് എന്ന് എല്ലാവര്ക്കുമറിയാം. ഓരോ ചുവടും വെയ്ക്കുംമുമ്പ് എല്ലാ വരുംവരായ്കകളെക്കുറിച്ചും അയാള് ആലോചിച്ചിരിക്കും. അങ്ങേയറ്റം ജാഗരൂകനായിരിക്കും അയാള്. പുതിയ ആശയങ്ങള്ക്കും വിവരങ്ങള്ക്കും വേണ്ടി കണ്ണും കാതും കൂര്പ്പിക്കും. എന്തെങ്കിലും നീക്കം പാളിയാല് കുറ്റം മുഴുവന് നേതാവിനായിരിക്കും.
ബിസിനസിലാണ് ഇത്തരം പ്രശ്നങ്ങള് കൂടുതല്. ബിസിനസില് എടുക്കുന്ന ഓരോ തീരുമാനത്തിനും സാമ്പത്തികമായ പ്രത്യാഘാതങ്ങള് ഉണ്ട്. ഏതെങ്കിലും തീരുമാനം പാളിയാല് നേതൃത്വത്തിലുള്ളയാള് ശിക്ഷിക്കപ്പെടും. ഏത് രീതിയില് ചിന്തിച്ചാലും നയിക്കുന്നതിനെക്കാള് എളുപ്പമാണ് പിന്തുടരുന്നതെന്ന് കാണാം.
അങ്ങനെയാണ് കാര്യങ്ങള് എങ്കില് നിങ്ങളുടെ ടീമംഗങ്ങള് നിങ്ങള് പറയുന്ന കാര്യങ്ങള് സ്വീകരിക്കാത്തത്, നിര്ദേശങ്ങള് അനുസരിക്കാത്തത് എന്താണ് എന്ന് നിങ്ങള് ചോദിച്ചേക്കാം. നിങ്ങളുടെ നിര്ദേശങ്ങള് അനുസരിച്ചാല് അവര് ആഗ്രഹിക്കുന്ന തലത്തിലേക്ക് ഉയരാന് പറ്റുമെന്ന വിശ്വാസം അവര്ക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം.
ലക്ഷ്യം എന്തെന്ന് അറിയുക
നേതൃശേഷിയെ സംബന്ധിച്ച സുപ്രധാന നിയമം ഇതാണ്: `ആളുകള് നിങ്ങള് പറയുന്നത് അനുസരിക്കുകയും നിങ്ങളെ പിന്തുടരുകയും ചെയ്യും. പക്ഷേ അവരെ നിങ്ങള് എങ്ങോട്ടാണ് നയിക്കുന്നതെന്ന് അവര്ക്ക് മനസിലായിരിക്കണം'.
കൊച്ചിയില് നിന്ന് ബാംഗ്ലൂരിലേക്ക് നിങ്ങള് ഒരു സൂപ്പര് ലക്ഷ്വറി ബസ് ഓടിക്കുകയാണ് എന്ന് വിചാരിക്കുക. ഏറ്റവും മേന്മയുള്ള ബസാണ് നിങ്ങളുടേത് എങ്കിലും അത് ബാംഗ്ലൂരിലേക്കാണ് പോകുന്നതെന്ന് അറിയാതെ എങ്ങനെയാണ് അതില് ആളുകള് കയറുക? ബാംഗ്ലൂര് എന്ന് എഴുതിയ ബോര്ഡ് മാത്രം കണ്ടിട്ട് ആളുകള് അതില് കയറണമെന്നില്ല. അവര് മറ്റുള്ളവരോട് അതേക്കുറിച്ച് അന്വേഷിച്ചെന്നിരിക്കും. നിങ്ങളോട് തന്നെ ചിലപ്പോള് ഇത്തരം ചോദ്യങ്ങള് ചോദിച്ചേക്കാം: നാളെ എട്ട് മണിക്ക് ഇത് അവിടെ എത്തുമോ? ട്രാഫിക് ബ്ലോക്ക്‌് ഉണ്ടായാലും സമയത്ത് എത്തുമെന്ന് നിങ്ങള്ക്ക് ഉറപ്പുണ്ടോ?
ഇത്തരം ചോദ്യങ്ങള്ക്കെല്ലാം ഉത്തരം നല്കാനുള്ള ക്ഷമ നിങ്ങള് കാട്ടണം. എവിടേക്കാണ് നിങ്ങള് അവരെ കൊണ്ടുപോകുന്നതെന്ന് അറിഞ്ഞാല് മാത്രം പോര അതിനുള്ള കഴിവ് നിങ്ങള്ക്കുണ്ടോ എന്നും അവര് അറിയാന് ശ്രമിക്കും. അതായത് നിങ്ങള് എങ്ങോട്ടാണ് പോകുന്നത്, അതിനിടയിലുണ്ടാകാവുന്ന പ്രശ്നങ്ങള് എന്തൊക്കെയാണ് എന്നൊക്കെ കൃത്യമായി നിങ്ങള് മനസിലാക്കണം. അതിനെയാണ് `വിഷന്' എന്നുപറയുന്നത്. നിങ്ങളുടെ സ്ഥാപനം എങ്ങോട്ടാണ് പോകുന്നതെന്നതിനെക്കുറിച്ച് നിങ്ങള്ക്ക് വ്യക്തമായ ധാരണ ഉണ്ടാകണം. അഞ്ച് വര്ഷത്തിനും 10 വര്ഷത്തിനും ശേഷം സ്ഥാപനം എവിടെ എത്തുമെന്ന് നിങ്ങള് അറിഞ്ഞിരിക്കണം.
കണ്സള്ട്ടിംഗിനായി എന്റെയടുത്ത് എത്തുന്ന പല ബിസിനസുകാരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ``കഴിഞ്ഞ 10 വര്ഷമായി ഞാനൊരു ബിസിനസ് സ്ഥാപനം ലാഭകരമായി നടത്തുകയാണ്. എന്നാല് എന്താണ് കാരണം എന്നറിയില്ല ജോലിക്കാര് അത്രയ്ക്ക് ഊര്ജസ്വലരല്ല. മികച്ച ഫലം നല്കുന്നില്ല. പലരും മടിയന്മാരാണ്. ഞാന് ഒരാഴ്ച മാറി നിന്നാല് ബിസിനസ് കണ്ടമാനം ഇടിയും. എനിക്ക് എങ്ങനെയാണ് ഇവരെ കൂടുതല് ചുമതലാബോധമുള്ളവരാക്കി മാറ്റാന് കഴിയുക? എങ്ങനെയാണ് ദൈനംദിന കാര്യങ്ങളുടെ നോക്കിനടത്തിപ്പില് നിന്ന് മാറി ഫലപ്രദമായ മറ്റു കാര്യങ്ങളില് കൂടുതല് സമയം ചെലവഴിക്കാന് കഴിയുക?''. ഞാന് അവരോട് സാധാരണ ആദ്യം ചോദിക്കുക എന്താണ് നിങ്ങളുടെ ബിസിനസ് ലക്ഷ്യം, അഞ്ചു വര്ഷത്തിനുശേഷം എത്രയായിരിക്കും നിങ്ങളുടെ വിറ്റുവരവ്, എത്ര ജീവനക്കാര് അന്ന് സ്ഥാപനത്തില് ഉണ്ടാകും എന്നൊക്കയാകും. പലര്ക്കും ഇതിനൊന്നും ഉത്തരം തന്നെ ഉണ്ടാകില്ല. ലാഭം ഇപ്പോഴത്തേതിനേക്കാള് മൂന്നിരട്ടി ആയിരിക്കും അഞ്ചുവര്ഷം കഴിയുമ്പോള് എന്നും പക്ഷേ ഇപ്പോഴത്തെ രീതിയില് മുമ്പോട്ടുപോയാല് അത്രയും ഉണ്ടാക്കുക ബുദ്ധിമുട്ടായിരിക്കും എന്നൊക്കെയാകും ചിലര് പറയുക.
വേണം ഒരു `വിഷന്'
ഒരിക്കല് ഒരു യോഗത്തില് ഒരു ബിസിനസുകാരന് എന്താണ് വിഷന് എന്ന് ലളിതമായി പറഞ്ഞു തരാമോ എന്നുചോദിച്ചു. എന്തിനാണ് താങ്കള് ബിസിനസ് നടത്തുന്നതെന്ന മറുചോദ്യം ഞാന് ചോദിച്ചപ്പോള് ബാങ്ക് ലോണ് തിരിച്ചടയ്ക്കാന് എന്നായിരുന്നു ഉത്തരം. അയാള് പറഞ്ഞത് വളരെ ശരിയായിരുന്നു. പലരും ബിസിനസ് നടത്തുന്നത് ബാങ്കില് നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനാണ്. പലതും ബിസിനസ് തുടങ്ങാന് വേണ്ടി എടുത്ത വായ്പയായിരിക്കും. ബാങ്കുകള്ക്കുവേണ്ടിയാണ് പലരും ബിസിനസ് ചെയ്യുന്നത്. ഒരു വായ്പ തിരിച്ചടച്ചാല് ബാങ്ക് അടുത്ത വലിയ വായ്പ നല്കും.
ഇപ്പോള് മുതല് അടുത്ത അഞ്ചുവര്ഷം വരെയുള്ള കാലത്തേക്ക് നിങ്ങളുടെ ബിസിനസിനെ നോക്കികാണാന് നിങ്ങള്ക്ക് കഴിയുമോ? വിപണി വിഹിതം, പുതിയ വിപണി, ജീവനക്കാരുടെ എണ്ണം, സേവന നിലവാരം, ആദായക്ഷമത, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയവയുടെ കാര്യത്തില് നിങ്ങളുടെ സ്ഥാപനം എവിടെ ആയിരിക്കും?
പലരും എന്നോട് പറയാറുണ്ട് ഒരു സ്ഥാപനം തുടങ്ങും മുമ്പ് ഇക്കാര്യങ്ങളിലൊന്നും വ്യക്തത ഉണ്ടാകേണ്ട കാര്യമില്ലെന്ന്. തുടങ്ങിക്കഴിഞ്ഞ് മാത്രമേ അതെല്ലാം മനസിലാകൂ എന്നാണ് അവരുടെ വാദം. അഞ്ചുവര്ഷത്തിനുള്ളില് സംഭവിക്കാവുന്ന കാര്യങ്ങളെല്ലാം മുന്കൂട്ടി കാണാന് കഴിയില്ല എന്നത് ശരി. പക്ഷേ അതേക്കുറിച്ച് ഒരു ധാരണ ഉണ്ടാകുന്നത് നല്ലതല്ലേ?
ബാംഗ്ലൂരിലേക്ക് രാത്രിയാണ് നിങ്ങള് വണ്ടി ഓടിക്കുന്നതെങ്കില് നിങ്ങള്ക്ക് ഹെഡ് ലൈറ്റ് ഓണ് ചെയ്യേണ്ടിവരും. എത്ര ദൂരം നിങ്ങള്ക്ക് കാണാന് കഴിയും? പരമാവധി 100 മീറ്റര് അല്ലേ. നിങ്ങള്ക്ക് ബാംഗ്ലൂര് കാണാനേ കഴിയില്ല. ബാംഗ്ലൂരിന്റെ കാര്യം പോട്ടെ 100 മീറ്ററിനപ്പുറമുള്ള ഒന്നും കാണാന് കഴിയുന്നുണ്ടാവില്ല. എന്നിട്ടും നിങ്ങള് വണ്ടി ഓടിച്ചുകൊണ്ടേയിരിക്കും. കാരണം എങ്ങോട്ടാണ് പോകേണ്ടതെന്നും ഈ റോഡ് നിങ്ങളെ അവിടേക്ക് കൊണ്ടുപോകുമെന്നും നിങ്ങള്ക്ക് ഉറപ്പുണ്ട്. അതില്ലായിരുന്നു എങ്കില് ഓരോ 100 മീറ്റര് കഴിയുമ്പോഴും ഇനി റോഡുണ്ടോ എന്ന് വണ്ടി നിര്ത്തി പരിശോധിച്ചേ മുന്നോട്ടു പോകൂ. പക്ഷേ എങ്ങോട്ടാണ് പോകേണ്ടതെന്നും ഈ റോഡ് നിങ്ങളെ അവിടേക്ക് കൊണ്ടുപോകുമെന്നും ഉറപ്പുണ്ടെങ്കില് വെറുമൊരു പാര്ക്കിംഗ് ലൈറ്റിന്റെ വെളിച്ചത്തിലായാലും നിങ്ങള് മുന്നോട്ടുപോകും.
ബിസിനസിന്റെ കാര്യവും ഇതേപോലെ തന്നെ. അത് തുടങ്ങുമ്പോള് അടുത്ത അഞ്ചുവര്ഷത്തേക്കുള്ള എല്ലാ കാര്യങ്ങളും വ്യക്തമായിരിക്കണമെന്നില്ല. എന്നാല് എവിടേക്കാണ് പോകേണ്ടത് എന്ന് അറിയില്ല എങ്കില് അവിടേക്കുള്ള വഴി എങ്ങനെ തെരഞ്ഞെടുക്കും? ദൈനംദിന കാര്യങ്ങള് ചെയ്യുമ്പോള് മുന്നിലുള്ള ഒരു മാസത്തേക്കുറിച്ചേ നിങ്ങള് ചിന്തിക്കുന്നുണ്ടാകൂ. പക്ഷേ അപ്പോഴും അഞ്ച് വര്ഷത്തിനുശേഷം നിങ്ങള് എവിടെ ആയിരിക്കും എന്ന് നിങ്ങള്ക്ക് അറിയാം. ആ അറിവ് നിങ്ങളെ പ്രചോദിപ്പിക്കും. അത്തരം വിഷന് നിങ്ങള്ക്ക് ഇല്ല എങ്കില് മുന്നോട്ടുള്ള യാത്രയുടെ ഓരോഘട്ടത്തിലും നിങ്ങള്ക്ക് സംശയമായിരിക്കും. അത്തരം സംശയങ്ങള് നിങ്ങളെ എവിടെയും എത്തിക്കില്ല. നിങ്ങള്ക്ക് തന്നെ സംശയമാണെങ്കില് നിങ്ങളെ പിന്തുടരുന്നവര്ക്ക് അതിനേക്കാള് കൂടുതല് സംശയമായിരിക്കും. അവര് പിന്നെ നിങ്ങളെ പിന്തുടരില്ല.