ഈ സൃഷ്ടിയുടെ അവകാശി ഞാനല്ല . ദിലീപ് ഫിലിപ്പ് എന്ന വ്യക്തി ആണ് .പുതുപണം എന്ന ബ്ലോഗില്‍ ഞാന്‍ ഇതിനോട് താത്പര്യം തോന്നി എന്റെ ബ്ലോഗില്‍ കോപ്പി ചെയ്യുന്നു .ടോക്കിയോ ഉല്‍പന്ന അവധി വിപണി (ടോകോം) യിലെ റബര്‍ വിലയുമായി മൊബൈല്‍ മെസേജെത്തുമ്പോഴാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഉമ്മര്‍ കോയയുടെ ദിനം ആരംഭിക്കുന്നത്. നീണ്ടകാലത്തെ ഗള്‍ഫ് പ്രവാസ ജീവിതത്തിനു ശേഷം വിശ്രമ ജീവിതത്തിലാണ് കോയയിപ്പോള്‍. എന്നാല്‍ സുഖസ്വസ്ഥമായി വെറുതെയിരിപ്പല്ല. ഉത്തരവാദിത്തങ്ങള്‍ മിക്കതും തീര്‍ത്തു കഴിഞ്ഞെങ്കിലും ഉമ്മര്‍ കോയ സജീവം. നീണ്ടനാള്‍ ഗള്‍ഫില്‍ ജോലി ചെയ്തു നേടിയ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ഒാഹരി വിപണിയിലും ഉല്‍പന്ന അവധി വിപണിയിലും നിക്ഷേപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ മനസ്സ് ഇവിടെയൊന്നുമല്ല. രാവിലെ ടോക്കിയോ വിപണി, പത്തുമണിയാകുന്നതോടെ മുംബൈ, ഉച്ചയോടെ യൂറോപ്പ്, രാത്രി യുഎസിലെ ഡൌ ജോണ്‍സ് സൂചിക... എല്ലായിടത്തും ഒാടിയെത്തിയാലേ...