TOP NEWS

.............

Market Watch

Friday, August 27, 2010

ന്യൂ ഏജ് - The New Generation Newspaper

ന്യൂ ഏജ് - ഓണ്‍ലൈന്‍ വാര്‍ത്ത‍ രംഗത്തും. ബിസിനസ്‌ രംഗത്ത് മാറ്റങ്ങള്‍ അറിയുവാന്‍ അനേകര്‍ കാത്തിരുന്ന മലയാള വാണിജ്യ ദിനപത്രം ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗപെടുതുന്നു . മലയാളഭാഷയിലെ ഏക വാണിജ്യ ദിനപത്രം ന്യൂ അജ് മാത്രമാണ് .വാണിജ്യ ലോകത്തെ വാര്‍ത്തകളും, വിപണിയിലെ കയറ്റിരക്കങ്ങളും മാറ്റങ്ങളും എല്ലാം ന്യൂ ഏജ് ഒന്ളിനിലും ലഭ്യമാകും. ബിസിനസ്‌ രംഗത്തെ മലയാളിയുടെ മാറ്റാതെ നമുക്ക് ന്യൂ എജിന്റെ പ്രവര്‍ത്തനം വഴി വീക്ഷിക്കാം .വെബ്സൈറ്റ് സന്ദര്‍ശിക്കുക : ന്യൂ ...

Wednesday, August 25, 2010

ഓഹരി നിക്ഷേപം ഇപ്പോഴത്തെ സാഹചര്യത്തില്‍

ഓഹരി വിപണി 18,000 ലെവലില്‍ തത്തിക്കളിക്കുകയാണ്. കാര്യമായി കയറുന്നുമില്ല. കാര്യമായി ഇറങ്ങുന്നുമില്ല. എന്നാല്‍ നിക്ഷേപകര്‍ക്ക് വിപണിയില്‍ നിന്ന് മാറി നില്‍ക്കാന്‍ പറ്റിയ സാഹചര്യമല്ല ഇത്. സാമ്പത്തിക വളര്‍ച്ച, കമ്പനികളുടെ മികച്ച പ്രകടനം, അന്താരാഷ്ട്ര നിക്ഷേപകര്‍ ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപം എന്നിവയൊക്കെ തന്നെ കാരണം. ഇതിനൊക്കെയപ്പുറം, സ്ഥിരതയാര്‍ന്ന സര്‍ക്കാരും.ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.കടമെടുത്ത് നിക്ഷേപിക്കരുത്വിപണി കാര്യമായ മുന്നേറാത്ത അവസരത്തില്‍ കടമെടുത്തുള്ള നിക്ഷേപം നിര്‍ബന്ധമായും ഒഴിവാക്കണം. മറ്റാവശ്യങ്ങളൊക്കെ കഴിഞ്ഞ് ബാക്കിയുള്ള പണം മാത്രം നിക്ഷേപിക്കുക.മികച്ച ഓഹരികളില്‍ നിക്ഷേപംവില കുറവാണെന്ന് കരുതി മാത്രം ഒരു ഓഹരിയും വാങ്ങരുത്. വളര്‍ച്ചാസാധ്യതയുള്ള മികച്ച ഓഹരികള്‍ കണ്ടെത്തി അവയില്‍ നിക്ഷേപിക്കാന്‍...

സ്കൂട്ടേഴ്സ്‌ ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്ക്

പൊതുമേഖലാ സ്ഥാപനമായ സ്കൂട്ടേഴ്സ്‌ ഇന്ത്യയുടെ ഓഹരി വില്‍ക്കുന്നു. ഓഹരി വാങ്ങാനായി മഹീന്ദ്രയും അതുല്‍ ഓട്ടോ ലിമിറ്റഡും രംഗത്തെത്തിയിട്ടുണ്ട്. സ്കൂട്ടേഴ്സ്‌ ഇന്ത്യയുടെ 74 ശതമാനം ഓഹരി വില്‍ക്കാനാണ്‌ കേന്ദ്രം പദ്ധതിയിടുന്നത്. നിലവില്‍ കമ്പനിയുടെ 95 ശതമാനം ഓഹരിയുടെ ഉടമ സര്‍ക്കാരാണ്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 22 കോടിയിലേറെ നഷ്ടത്തിലായിരുന്നു. വിജയ്‌ സൂപ്പര്‍, ലാംബ്രട്ട എന്നീ ബ്രാന്‍ഡുകളില്‍ കാലങ്ങളായി സ്കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കിയ കമ്പനിയാണ്‌ സ്കൂട്ടേഴ്സ്‌ ഇന്ത്യ. 1997 ല്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ ഉത്പാദനം നിലച്ചു. മഹീന്ദ്രയുടെ അവരുടെ മുച്ചക്ര വാഹന വിപണി സജീവമാക്കുക എന്ന ലക്‍ഷ്യത്തോടെയാണ്‌ സ്കൂട്ടേഴ്സ്‌ ഇന്ത്യയെ നോട്ടമിടുന്നത്‌. കഴിഞ്ഞവര്‍ഷം ജിയോ എന്ന പേരില്‍ പുതിയ മുച്ചക്ര വാണിജ്യ വാഹനം വിപണിയിലിറക്കിയ മഹീന്ദ്ര വിപണി പങ്കാളിത്തം 11 ശതമാനമാണ്. അതേസമയം, സ്കൂട്ടേഴ്സ്‌...

Wednesday, August 18, 2010

Youths Reposing on Temporary Offices For Business Success

Youths of today do not want to contend themselves with anything less. An enormous zeal is seen among today's youth to start a new business of their own. They want to achieve success that is unparalleled and so are leveraging with new concepts and ideas in order to achieve that which was never achieved before. But then they need an initial platform from where they can make a beginning. Though such young professionals may be having brains but then brains cannot generate office space for them. This is the reason why they look forward to organizations like Vatika Business Centre whereby they can avail temporary offices and other managed office space. The youths of today are managing offices after securing degrees from A grade institutions. They have a sound base and can really excel if they get...

Saturday, August 14, 2010

ഇന്ത്യ ബ്ലാക്‌ബെറി താത്ക്കാലികമായി നിരോധിച്ചേക്കും

ന്യൂഡല്‍ഹി: ബ്ലാക്‌ബെറി ഫോണ്‍ നിര്‍മാണ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷനുമായി വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ രാജ്യത്ത് ബ്ലാക്‌ബെറി സേവനങ്ങള്‍ താത്ക്കാലികമായി നിരോധിച്ചേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബ്ലാക്‌ബെറിയിലെ മെസഞ്ചര്‍ സേവനങ്ങളും ഇ-മെയില്‍ സര്‍വീസും സുരക്ഷാവീഴ്ചയക്ക് കാരണമാകുമെന്ന് സര്‍ക്കാര്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബ്ലാക്‌ബെറിയിലൂടെ കൈമാറുന്ന എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ സര്‍ക്കാരുമായി പങ്കുവെയ്ക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ നിശ്ചയിച്ചേക്കുമെന്ന് ആഭ്യന്തര സുരക്ഷാ മേധാവി യു.കെ.ബന്‍സാല്‍ പറഞ്ഞു. സന്ദേശങ്ങള്‍ കൈമാറുന്ന സര്‍വറുകളിലേക്ക് സര്‍ക്കാരിന് പ്രവേശനമില്ലാത്ത സാഹചര്യം...

Monday, August 9, 2010

ഇന്ത്യക്ക് സ്വന്തമായി ക്രെഡിറ്റ് കാര്‍ഡ് വരുന്നു

മുംബൈ: ഇന്ത്യയ്ക്ക് സ്വന്തമായി ക്രെഡിറ്റ് കാര്‍ഡ് വരുന്നു. ഇപ്പോള്‍ ഈ രംഗത്തെ കുത്തകകളായ അമേരിക്കന്‍ വീസ, മാസ്റ്റര്‍ കാര്‍ഡുകള്‍ക്കു കടുത്തവെല്ലുവിളി സൃഷ്ടിക്കുന്ന ഇന്ത്യാപേ കാര്‍ഡ് രണ്ടുവര്‍ഷത്തിനുള്ളില്‍ രാജ്യവ്യാപകമാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.ഇന്ത്യാപേ കാര്‍ഡു വന്നുകഴിയുമ്പോള്‍ മറ്റു കാര്‍ഡുകളുടെ കുത്തക പൊളിക്കുന്നതു കൂടാതെ ബാങ്കിടപാടുകളുടെ നിരക്കും കുറയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. നിലവില്‍ വീസ, മാസ്റ്റര്‍ കമ്പനികളുടെ നാലുകോടിയോളം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.റിസര്‍വ്് ബാങ്കിന്റെ പൂര്‍ണ പിന്തുണയോടെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ്് ഇന്ത്യയാണ് കാര്‍ഡ് വികസിപ്പിക്കുന്നത്. രണ്ടുവര്‍ഷത്തിനുളളില്‍ ഇതു പൂര്‍ണമായും നിലവില്‍ വരുമെന്ന് ആര്‍ബിഐ ചീഫ് ജനറല്‍ മാനേജര്‍ ജി. പദ്മനാഭം അറിയിച്ചു.ഓരോതവണയും ഉപയോക്താവ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുപയോഗിക്കുമ്പോള്‍...

Pages 221234 »