ഓരോ ബിസിനസിലും ഓരോ തരത്തിലുള്ള റിസ്‌കുകളാണ്. റിസ്‌ക് കൂടുമ്പോള്‍ ബിസിനസുകാരന്റെ ടെന്‍ഷനും വര്‍ധിക്കും. എന്നാല്‍ ടെന്‍ഷന്‍ഫ്രീയായി ബിസിനസ് ചെയ്യാനുള്ള ഒരു അവസ്ഥ വന്നാലോ. ഇത്തരമൊരു സാധ്യതയാണ് വിവിധ ഇന്‍ഷുറന്‍സ് പോളിസികള്‍ ബിസിനസുകാര്‍ക്ക് ഓഫര്‍ ചെയ്യുന്നത്. തങ്ങളുടെ ഉപഭോക്താക്കളായ ബിസിനസുകാരുടെ ആസ്‌തികള്‍ക്ക് പരിരക്ഷ നല്‍കാനായി പലപ്പോഴും ബാങ്കുകളാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത്. ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികളുമായി കോര്‍പ്പറേറ്റ് ഏജന്‍സി ബന്ധവും കാണും. പലപ്പോഴും ബാങ്കുകള്‍ അവര്‍ക്ക് ലഭിക്കേണ്ട തുകയ്‌ക്കുള്ള പോളിസിയായിരിക്കും എടുക്കുക. യഥാര്‍ത്ഥത്തില്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നത് ബാങ്കുകളുടെ താല്‍പ്പര്യമാണ്, നിങ്ങളുടെ ബിസിനസ് താല്‍പ്പര്യങ്ങളല്ല. ഇത്തരം പോളിസികള്‍ കൊണ്ട് ഒരു ബിസിനസിന് ആവശ്യമായത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാറില്ല. ഈയൊരു സാഹചര്യത്തില്‍ അപ്രതീക്ഷിതമായി...